Image

കളത്തില്‍ വര്‍ഗീസ് പ്രകൃതി സംരക്ഷണ വികസന ഉപദേശക സമിതി അംഗം

Published on 03 March, 2012
കളത്തില്‍ വര്‍ഗീസ് പ്രകൃതി സംരക്ഷണ വികസന ഉപദേശക സമിതി അംഗം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ നോര്‍ത്ത് ഹെംപ്‌സ്റ്റഡ് ടൗണിന്റെ പ്രകൃതി സംരക്ഷണ വികസന പുനഃപരിശോധന ഉപദേശക സമിതി അംഗമായി കളത്തില്‍ വര്‍ഗീസിനെ നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.

അഡൈ്വസറി റിവ്യൂ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിതസ്ഥിതി ലെഗസി ഫണ്ടിന്റെ ഉപയോഗവും തന്മൂലം പ്രകൃതിക്ക് ലഭ്യമാകുന്ന നേട്ടങ്ങള്‍ വിലയിരുത്തി പുതിയ പ്രോജക്ടുകള്‍ക്ക് നിര്‍ദേശിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

അമേരിക്കയില്‍ ഏറ്റവും സമ്പന്ന പ്രദേശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍ത്ത് ഹെംസ്റ്റഡ് ടൗണില്‍ 20 പബ്ലിക് പാര്‍ക്കുകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗള്‍ഫ് കോഴ്‌സുകള്‍, ഹെംപ്‌സറ്റഡ് ഹാര്‍ബര്‍, മന്‍ഹാസെറ്റ് കടലിടുക്ക് എന്നിവ കൊണ്ട് പ്രകൃതി രമണീയമാണ്. അന്‍പതില്‍പരം വിഭിന്ന ജനവിഭാഗങ്ങള്‍ ഇവിടെ വസിക്കുന്നു. രണ്ടേകാല്‍ ലക്ഷമാണ് ജനസംഖ്യ. ഇതുവരെയുള്ള രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളേക്കാള്‍ നിര്‍ണായകമായ സേവനങ്ങള്‍ നല്‍കാന്‍ കളത്തില്‍ വര്‍ഗീസിന്റെ പുതിയ നിയമനം വഴിതെളിക്കും.

രാഷ്ട്രീയ പൊതുസേവന രംഗത്ത് വിദൂരഭാവിയുള്ള ജോണ്‍ കെയ്മന്‍ ആണ് ഹെംപ്‌സറ്റഡ് ടൗണിന്റെ സൂപ്പര്‍വൈസര്‍.

വാര്‍ത്ത അയച്ചത്: ബി. അരവിന്ദാക്ഷന്‍

കളത്തില്‍ വര്‍ഗീസ് പ്രകൃതി സംരക്ഷണ വികസന ഉപദേശക സമിതി അംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക