Image

ദിലീപിനായി പ്രചാരണം നടത്തുന്നത് പി.ആര്‍ ഏജന്‍സി

Published on 16 July, 2017
ദിലീപിനായി പ്രചാരണം നടത്തുന്നത് പി.ആര്‍ ഏജന്‍സി
തൃശൂര്‍: നടന്‍ ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതല വഹിക്കുന്ന പി.ആര്‍ ഏജന്‍സി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ ഒരു കോടിയോളം രൂപ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്ക് വേണ്ടി നവമാധ്യമങ്ങള്‍ ഉപയോഗിച്ച് പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമമുണ്ടാവുന്നത് ഇതാദ്യമായാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. 

മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വീട്ടില്‍വെച്ച് ചോദ്യം ചെയ്യലിന് സമ്മതമാണെന്ന് കാവ്യ പൊലീസിനെ അറിയിച്ചതായും സൂചനയുണ്ട്. പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്നിരിക്കെ മാധ്യമങ്ങളുടെയും മറ്റും സാന്നിധ്യത്തില്‍ പൊലീസ്‌ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കാവ്യയുടെ നിലപാട്.

കിമിനല്‍ചട്ട പ്രകാരം സ്ത്രീകള്‍ മൊഴി നല്‍കാന്‍ എവിടെയെങ്കിലും ഹാജരാകാന്‍ പ്രയാസം അറിയിച്ചാല്‍ അവര്‍ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക