Image

മാര്‍ത്തോമ്മാ യുവജനസഖ്യം പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തുടക്കമായി.

ബെന്നി പരിമണം Published on 16 July, 2017
മാര്‍ത്തോമ്മാ യുവജനസഖ്യം പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തുടക്കമായി.
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 2017-2020 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് തിരുമേനി ന്യൂയോര്‍ക്കിലുള്ള Staten Island മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് ജൂലായ് 1-ാം തീയതി നടത്തപ്പെട്ട ചടങ്ങളില്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുകയുണ്ടായി. ഭദ്രാസന യുവജനസഖ്യത്തിന്റെ ഉപാധ്യക്ഷന്‍ റവ.സജു ജോണ്‍ അച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭദ്രാസന യുവജന സഖ്യത്തിലെ അനേകം അംഗങ്ങളും മുന്‍കാല പ്രവര്‍ത്തകരും പങ്കെടുക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ്, സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.റെനി ഏബ്രഹാം, എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.റെനി ഏബ്രഹാം, എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.ജോജി തോമസ് എന്നിവരുടെ സാന്നിധ്യം അനുഗ്രഹീതമായിരുന്നു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ്മാ യുവജനസഖ്യം ഗായകസംഘം മധുരതരമായ് ആലപിച്ച ഗാനങ്ങള്‍ ചടങ്ങിനെ ആകര്‍ഷകമാക്കി.

ഭദ്രാസന യുവജന സഖ്യം സെക്രട്ടറി അജുമാത്യു(ഡാളസ്) 2017-2020 വര്‍ഷങ്ങളിലേക്കുള്ള നൂതനമായ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. Christian Commitment to God's mission' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഭദ്രാസന യുവജനസഖ്യം, Light to Life എന്ന ഭദ്രാസനത്തിന്റെ പുതിയ മിഷന്‍ പ്രോജക്റ്റിനെ പിന്തുണയ്ക്കുവാന്‍ കാണിക്കുന്ന താല്‍പ്പര്യത്തെ അഭിവന്ദ്യ പീലക്‌സിനോസ് തിരുമേനി ശ്ലാഘിച്ചു.

റവ.റെനി ഏബ്രഹാം സ്വാഗതവും ഭദ്രാസന യുവജനസഖ്യം ട്രഷറാര്‍ ലിബു കോശി കൃതജ്ഞതയും നിര്‍വഹിച്ച യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ്, ഭദ്രാസന യുവജന സഖ്യത്തിന്റെ ഭദ്രാസന അസംബ്ലിയിലേക്കുള്ള പ്രതിനിധി റോജിഷ് സാമുവേല്‍(ഫിലാഡെല്‍ഫിയ), മുന്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി റെജി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് തിരുമേനി നയിക്കുന്ന നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം കൗണ്‍സിലില്‍ റവ.ഡെന്നി ഫിലിപ്പ്(ഭദ്രാസന സെക്രട്ടറി), റവ.സജു ബി. ജോണ്‍(ഭദ്രാസന യുവജനസഖ്യം ഉപാധ്യക്ഷന്‍), അജു മാത്യു(സെക്രട്ടറി), ലിബു കോശി(ട്രഷറര്‍), റോജിഷ് സാമുവേല്‍(ഭദ്രാസന അസംബ്ലിയിലേക്കുള്ള പ്രതിനിധി) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. യുവധാര പ്രസിദ്ധീകരണം, മിഷന്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, Light to Life എന്ന കാരുണ്യ പദ്ധതി, യുവജന സമ്മേളനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ വരുന്ന 3 വര്‍ഷങ്ങളില്‍ ദൗത്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ ദൈവരാജ്യത്തിനു സംഭാവന ചെയ്യുവാന്‍ പുതിയ ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജിജി ടോം, മുന്‍ ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അംഗം ലിജി തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

റവ.ജോജി തോമസ് അച്ചന്റെ സമാപന പ്രാര്‍ത്ഥനയോടും അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിയുടെ ആശീര്‍വാദ പ്രാര്‍ത്ഥനയോടും പുതിയ പ്രതീക്ഷകളും ആവേശവും സമ്മാനിച്ച ചടങ്ങ് പര്യവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക