Image

പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 16 July, 2017
പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിലീഗ്‌ പ്രതിനിധി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാവിലെ 11 നായിരുന്നു ചടങ്ങ്‌. ലോക്‌സഭ സെക്രട്ടറി സത്യവാചകം ചൊല്ലികൊടുത്തു.

ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന്‌ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു നിന്നാണ്‌ കുഞ്ഞാലിക്കുട്ടി വിജയിച്ചത്‌.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങോടു കൂടിയാണ്‌ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്‌ തുടക്കമായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക