രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
VARTHA
16-Jul-2017

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യുപിഎ സ്ഥാനാര്‍ത്ഥി മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാറുമാണ് മത്സര രംഗത്ത്.
തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരും പാര്‍ലമെന്റിലുംസംസ്ഥാനനിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാര്‍ക്കായി പാര്‍ലമെന്റില്‍ പ്രത്യേക ബൂത്ത് ഒരുക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാന നിയമസഭകളിലും എംഎല്‍എമാര്‍ക്കായും ബൂത്തുകളുണ്ട്. കേരളത്തില്‍ നിയമസഭയിലെ 604-ാം നമ്പര്‍ മുറിയിലാണ് വോട്ടിംഗ് കേന്ദ്രം.
Facebook Comments