Image

ദിലീപിനെതിരെ ഗൂഢാലോചന: പിസി ജോര്‍ജ്‌ പറഞ്ഞ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

Published on 16 July, 2017
ദിലീപിനെതിരെ ഗൂഢാലോചന: പിസി ജോര്‍ജ്‌ പറഞ്ഞ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
 കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ  ഗൂഢാലോചന നടത്തിയെന്ന്‌ പിസി ജോര്‍ജ്‌എംഎല്‍എ ആരോപണം ഉന്നയിച്ച  കാക്കനാട്‌ ജയില്‍ സൂപ്രണ്ട്‌ വി ജയകുമാറിനെ ഈ സ്ഥാനത്ത്‌ നിന്നു മാറ്റി. പകരം പുതിയ സൂപ്രണ്ടിനെ നിയമിച്ചു. ജയകുമാറിനെ കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടായാണ്‌ നിയമിച്ചിരിക്കുന്നത്‌. 

 ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട്‌ ജയില്‍ സൂപ്രണ്ടുമുണ്ടെന്നാണ്‌ പിസി ജോര്‍ജ്‌ ആരോപിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്‌ പിസി ജോര്‍ജ്‌ ഇക്കാര്യം സൂചിപ്പിച്ച്‌ കത്തയക്കുകയും ചെയ്‌തിരുന്നു. തൊട്ടുപിന്നാലെയാണ്‌ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്‌. അ

എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തെ തീരുമാനിച്ചതാണെന്നാണ്‌ ജയില്‍ വകുപ്പ്‌ നല്‍കുന്ന വിശദീകരണം. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ്‌ ജയകുമാര്‍. ഇദ്ദേഹത്തെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചുവെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക