Image

പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി

Published on 17 July, 2017
പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് മാറ്റിവെച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചത്.
ഉച്ചയ്ക്ക് അന്‍വര്‍ സാദത്ത്, മുകേഷ് എന്നീ എം.എല്‍.എമാരുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് സ്പീക്കര്‍ അറിഞ്ഞത്.
ഉച്ചയ്ക്ക് ശേഷം പി.ടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന നിബന്ധന അറിയിച്ചത്.
വടക്കന്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക