Image

ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി

Published on 17 July, 2017
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
ന്യു യോര്‍ക്ക്: ജോണ്‍ സി. വര്‍ഗീസ് (സലിം) പ്രസിഡന്റായി 2020-ലെ ഫോമാ കണ്‍ വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തുവാന്‍ ഫോമായുടെന്യു യോര്‍ക് മെട്രോ, എമ്പയര്‍ റീജിയനുകള്‍ ഐകകണ്ടേന തീരുമാനിച്ചു.

ജൂലൈ 9-നു ക്വീന്‍സില്‍മുന്‍ ആര്‍.വി.പി. ഡോ. ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീജിയനിലെ 8 അസോസിയേഷന്റെ പ്രതിനിധികള്‍ പങ്കെടുത്തു. 

ന്യു യോര്‍ക്കില്‍ കണ്‍വന്‍ഷന്‍ വരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രാസംഗികര്‍ സംഘടനയുടെ തുടക്കക്കാരിലൊരാളും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ സി വര്‍ഗീസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഏറ്റവും അനുയോജ്യനായ നേതാവാണെന്നു ചുൂണ്ടിക്കാട്ടി. ആദ്യ കണ്‍വന്‍ഷന്‍ നടന്ന ഹൂസ്റ്റണു ശേഷം സംഘടനയുടേ വളര്‍ച്ചയില്‍ നിര്‍ണായകമായ ലാസ് വേഗസ് കണ്‍ വന്‍ഷനു പ്രസിഡന്റ് ജോണ്‍ ടൈറ്റസിനൊപ്പം സെക്രട്ടറിയെന്ന നിലയില്‍ ചുക്കാന്‍ പിടിച്ചത് ജോണ്‍ സി വര്‍ഗീസാണ്. ആ കണ്‍വന്‍ഷനോടെ ഫോമ മലയാളികളുടേ പ്രധാന ദേശീയ സംഘടനയായെന്നു പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.

ബേബി ഊരാളിലിന്റെ നേത്രുത്വത്തില്‍ കണ്‍വന്‍ഷന്‍ നടന്നത് കപ്പലില്‍ ആയിരുന്നുവെന്നും അതു ന്യൂയോര്‍ക്കില്‍ എന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും ജൂലൈ 16-നു യോങ്കേഴ്‌സില്‍ മുംബൈ സ്‌പൈസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന എമ്പയര്‍ റീജിയന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ആദ്യ അവസരം കിട്ടിയത് ടെകസസിനാണ്. ലാസ് വേഗസ്, ഫിലഡല്‍ഫിയ, മയാമി എന്നിവക്കും അവസരം കിട്ടി. അടുത്തത് ചിക്കാഗോ. 

അതിനാല്‍ ന്യു യോര്‍ക്ക് നഗരത്തില്‍ കണ്‍ വന്‍ഷന്‍ നടത്താന്‍ മുന്നോട്ടു വന്ന ജോണ്‍ സി വര്‍ഗീസിനു പിന്നില്‍ ശക്തമായി അണിനിരക്കണം. ന്യു യോര്‍ക്കില്‍ കണ്‍വന്‍ഷന്‍ അത്ര എളുപ്പമല്ല. ചെലവേറിയതുമാണ്. അതേ സമയം അമേരിക്കയുടെ നാനാ ഭാഗത്തു നിന്നുമുള്ളവര്‍ വരാനും കാണാനും ആഗ്രഹിക്കുന നഗരം കൂടിയാണത്. എല്ലാ അമേരിക്കന്‍ മലയാളികളെയും ഇങ്ങോട്ടു സ്വാഗതം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നതില്‍ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തകര്‍ സംത്രുപ്തരാണ്.

ഫോമായുടെ അടുത്തട്രഷററായി യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫിനെയും എമ്പയര്‍ റീജിയന്‍ നോമിനേറ്റ് ചെയ്തു
മെട്രൊ റീജിയന്‍ സമ്മേളനത്തിനു റീജിയന്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത്, സെക്രട്ടറി ബാബു തോമസ് എന്നിവര്‍ നേത്രുത്വം നല്‍കി.

ജെ. മാത്യുസ്, ബേബി ഊരാളില്‍, ഏബ്രഹാം ഫിലിപ്പ്, തോമസ് കോശി, തോമസ് ടി. ഉമ്മന്‍, ക്യാപ്ടന്‍ രാജു ഫിലിപ്പ്, എസ്.എസ്. പ്രകാശ്, പൊന്നച്ചന്‍ ചാക്കോ, ഇടിക്കുള ചാക്കോ, കോശി ഉമ്മ
ന്‍,   കുര്യാക്കോസ് വര്‍ഗീസ്,അനിയന്‍ മൂലയില്‍, സുജിത്ത് മൂലയില്‍, അഡ്വ. സഖറിയ കാരുവേലി, ഫിലിപ്പ് മഠത്തില്‍, ജോസ് കളപ്പുരക്കല്‍, ഷാജി മാത്യു, അപ്പുക്കുട്ടാന്‍ നായര്‍, കോമളന്‍ നായര്‍, ബേബി കുര്യാക്കോസ്, ബഞ്ചമിന്‍ ജോര്‍ജ്, ജോര്‍ജ് തോമസ്, ജോസ് ജേക്കബ് തെക്കേടം, ജെയ്‌സണ്‍ ജോസഫ്, പ്രിന്‍സ് മാര്‍കോസ്, ബേബി ജോസ്, സജി മെറ്റ്‌ലൈഫ്, സാജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

എമ്പയര്‍ റീജിയന്‍ സമ്മേളനത്തിനു ആര്‍.വി.പി. പ്രദീപ് നായര്‍, സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പില്‍ എന്നിവര്‍ നേത്രുത്വം നല്‍കി. 

നാഷനല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ്, ഷിനു ജോസഫ്, തോമസ് കോശി, ജെ. മാത്യുസ്, ജോഫ്രിന്‍ ജോസ്, കുര്യാക്കോസ് വര്‍ഗീസ്, മാത്യു മാണി, സ്റ്റീഫന്‍, വിജയന്‍ കുറുപ്പ്, രാജേഷ് പിള്ള, എം.എ. മാത്യു, സഞ്ജു കുറുപ്പ്, ഷോബി ഐസക്ക്, ജോര്‍ജ് ജോസഫ് മെറ്റ്‌ലൈഫ്, നിഷാന്ത് നായര്‍, ഷൈജു കളത്തില്‍, അനിയന്‍ യോങ്കേഴ്‌സ്, ജോര്‍ജ് വര്‍ക്കി, ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു

കഴിഞ്ഞ മാസം ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മന്ത് ആഘോഷത്തില്‍ ഷിനു ജോസഫിനെഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി (എ.എ.ആര്‍.സി) അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.

ഷിനു ജോസഫ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും മഹാരാഷ്ട്രയിലെ ശിവാജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും നേടി. പഠന കാലത്ത് വിദ്യാര്‍ഥി നേതാവായിരുന്നു.

2002ല്‍ അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാല്യകാല സുഹൃത്തു ജോഫ്രിന്‍ ജോസുമായി ചേര്‍ന്ന് ബിസിനസിലേക്ക് തിരിഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷിനു ജോസഫ് വൈസ് മെന്‍ ക്ലബ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍ എന്നിവയിലും പ്രവര്‍ത്തിക്കുന്നു. 
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
Metro
ഫോമാ മെട്രോ, എമ്പയര്‍ റീജിയനുകള്‍ ജോണ്‍ സി. വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു; ഷിനു ജോസഫ് ട്രഷറര്‍ സ്ഥാനാര്‍ഥി
Empire

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക