Image

സീരിയലില്‍ കാണാത്തത്; ബന്ധത്തിന്റെ ഊഷ്മളതയറിയണമെങ്കില്‍ രാമായണത്തിലൂടെ സഞ്ചരിക്കണം (അനില്‍ കെ. പെണ്ണുക്കര)

Published on 17 July, 2017
സീരിയലില്‍ കാണാത്തത്; ബന്ധത്തിന്റെ ഊഷ്മളതയറിയണമെങ്കില്‍ രാമായണത്തിലൂടെ സഞ്ചരിക്കണം (അനില്‍ കെ. പെണ്ണുക്കര)
കര്‍ക്കിടകത്തിലെ മരുന്നു ഞ്ഞി ശരീരത്തിനു എന്നപോലെ രാമായണ ാവ്യം മനസ്സിന്റേയും ആത്മാവിന്റേയും ആരോഗ്യത്തിനും ശുദ്ധിക്കും ഉതകുന്ന മരുന്നാണ്.

ആത്മബന്ധത്തിന്റെ ഊഷ്മളതയറിയണമെങ്കില്‍ രാമായണം പഠിക്കണം. അച്ഛനും അമ്മയും ജ്യേഷ്ഠനും ഭാര്യയും ഭര്‍ത്താവും ജ്യേഷ്ഠത്തിയും അനുജനും അനുജത്തിയും എന്നിങ്ങനെയുള്ള ബന്ധത്തിന്റെ ഗരിമയും അഴകും സുഖവും അറിയണമെങ്കില്‍ രാമായണത്തിലൂടെ മനസ്സറിഞ്ഞ് സഞ്ചരിക്കണം.

ഒരച്ഛനും മകനും തമ്മിലുള്ള ഗാഢമായ സ്‌നേഹത്തിന്റെ ഉജ്ജ്വലമായ ചിത്രമാണു് ദശരഥനും രാമനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നത്. അച്ഛനെങ്ങയായിരുന്നാലും മകനെങ്ങയായിരിക്കണമെന്നു സാകേതത്തിലെ ജീവിത മുഹൂര്‍ത്തങ്ങളിലേക്കു നോക്കിയാല്‍ കാണാം.

മകനെ പിരിയാനാകാത്ത അച്ഛനും അച്ഛനെ ലംഘിക്കാനാകാത്ത മകനും ജ്യേഷ്ഠനെ ധിക്കരിക്കാനാകാത്ത അനുജനുന്മാരും ജ്യേഷ്ഠത്തിയമ്മയുടെ നിഴലിലൂടെ മാത്രം നടക്കാന്‍ ആഗ്രഹിക്കുന്ന അനുജനും പെറ്റയമ്മയെന്നും പോറ്റയമ്മയെന്നും ഭേദമില്ലാത്ത അമ്മമാരും എല്ലാം ഈ ആത്മ ബന്ധത്തിന്റെ കരുത്തുറ്റ ചരടില്‍ ബന്ധിക്കപ്പെട്ടവരാണ്.

പിതാവിന്റെ സത്യപാലനം മകന്റേയും ധര്‍മ്മമാണെന്നുള്ള രാമന്റെ മനോഗതം ഇന്നേതു മക്കളിലാണ് കാണുക? ജ്യേഷ്ഠത്തിയുടെ കാര്യമില്ലാത്ത ഭര്‍ത്സനം കാതും പൊത്തി സഹിച്ചു നില്‍ക്കുന്ന അനുജന്മാര്‍ ഇന്നുണ്ടോ?

സീതാദേവിയുടെ പാദസരം പോലും ലക്ഷ്മണനു തിരിച്ചറിയാനാകുന്നില്ല. കാരണം ആ പാദങ്ങളില്‍ പോലും ആ അനുജന്റെ കണ്ണുകള്‍ ചെന്നു പതിഞ്ഞിട്ടില്ലൊരിക്കലും. ബന്ധത്തിന്റെ വിലയും ഗരിമയും രാമായണം നമുക്കു പറഞ്ഞു തരുന്നു.

ജ്യേഷ്ഠന്റെ പാദുകങ്ങള്‍ കാത്തുവെച്ചു പൂജിക്കുന്ന ഭരതനും ഭര്‍ത്താക്കന്മാര്‍ അരികിലുണ്ടായിട്ടും വിരഹിണികളായി കഴിയേണ്ടിവരുന്ന മണ്ഡോവിയും ഊര്‍മ്മിളയുമൊക്കെ ആ ആത്മബന്ധത്തിന്റെ പൊതുധാരയില്‍ സ്വയം അര്‍പ്പിതരായി കഴിയുന്നവരാണ്. അല്ലാതെ 'അതെല്ലാം ചേച്ചിയുടെ ദുര്‍വ്വിധിയെന്നും ഇതെല്ലാം ഞങ്ങളുടെ ഭാഗ്യമെന്നും' പറഞ്ഞ് ആഘോഷിക്കുന്ന അനുജത്തിമാരല്ല അവര്‍.

സീതാരാമന്മാര്‍ക്കൊപ്പം അവരുടെ രക്ഷയ്ക്കായി പുറപ്പെട്ടപ്പെട്ട ലക്ഷ്മണനെയോര്‍ത്ത് ഊര്‍മ്മിളയും പാദുക പൂജയുമായി സന്യാസിയെ പോലെ ജീവിക്കുന്ന ഭരതനെയോര്‍ത്ത് മാണ്ഡവിയും നമ്മള്‍ കാണുന്ന പോലെ വെറും തേങ്ങും ഹൃദയങ്ങളായിരുന്നില്ല.പക്ഷേ അവരെല്ലാം മറിച്ഛ് അതുല്യമായ ഒരാത്മബന്ധത്തിന്റെ ചരടില്‍ കോര്‍ത്ത മണിമുത്തുകളായിരുന്നു.

 സാകേതത്തില്‍നിന്നുത്ഭവിച്ച് ആ ആത്മ ബന്ധത്തിന്റെ അഭൗമായ അനുഭൂതി ഒരു സരയൂ പോലെ രാമായണത്തിലൂടനീളമൊഴുകുന്നു.
സീരിയലില്‍ കാണാത്തത്; ബന്ധത്തിന്റെ ഊഷ്മളതയറിയണമെങ്കില്‍ രാമായണത്തിലൂടെ സഞ്ചരിക്കണം (അനില്‍ കെ. പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക