Image

പോള്‍ മംഗലത്തും, സ്റ്റീഫന്‍ പാറേക്കാട്ടിലും ബാള്‍ട്ടിമോര്‍ കാത്തലിക് മിഷന്റെ പുതിയ കൈക്കാരന്മാര്‍

Published on 03 March, 2012
പോള്‍ മംഗലത്തും, സ്റ്റീഫന്‍ പാറേക്കാട്ടിലും ബാള്‍ട്ടിമോര്‍ കാത്തലിക് മിഷന്റെ പുതിയ കൈക്കാരന്മാര്‍
ബാള്‍ട്ടിമോര്‍ : പോള്‍ മംഗലത്ത്, സ്‌കറിയ സറ്റീഫന്‍ പാറേക്കാട്ടില്‍ എന്നിവര്‍ സിറോ മലബാര്‍ കാത്തലിക് മിഷന്റെ 2012ലെ കൈക്കാരന്മാരായി നിയമിതരായി. മിഷന്‍ ഡയറക്ടര്‍ ഫാ. ജയിംസ് നിരപ്പേല്‍ ആണ് ഈ നിയമനങ്ങള്‍ അറിയിച്ചത്. രണ്ടുപേരും ബാള്‍ട്ടിമോര്‍ വാഷിങ്ടണ്‍ - വിര്‍ജീനിയ ഏരിയയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, സമുദായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യം ഉള്ളവരാണ്.

2012 ലെ ലിറ്റര്‍ജി കോ-ഓര്‍ഡിനേറ്റര്‍മാരായി ജയിംസ് ബോ
ണിനെയും, അബ്രഹാം പുളിക്കലിനെയും ജയിംച്ചന്‍ നിയമിച്ചു. മ്യൂസിക് കോ - ഓര്‍ഡിനേറ്റര്‍മാരായി ബാബു ജോര്‍ജ്, പ്രിന്‍സ് ജോര്‍ജ് എന്നിവരും നിയമിതരായി. അഷേര്‍സിന്റെ ചുമതല ചിന്നു അബ്രഹാമിനാണ് ജയിംച്ചന്‍ ല്‍കിയത്. അക്കൗണ്ടന്റായി ശ്രീ. ജോര്‍ജ് തോമസ് ഈയാലിലിനെ അച്ചന്‍ നിയമിച്ചു.

റോസമ്മ രാജന്‍ മത്തായി, ജോര്‍ജ് തോമസ് ഈയാലില്‍, ഷൈനി അഗസ്റ്റിന്‍, സാലി കൊട്ടാരംകുന്നേല്‍, ജോസ് മാത്യു പതാപറമ്പില്‍, ജോവി വള്ളമറ്റം, ഡെല്ലാ ഞരളക്കാട്ട്, ടിസണ്‍ വടക്കേകുടിയില്‍, എല്‍സി ബോണ്‍, രാജന്‍ അബ്രഹാം, ഷാജി ജോര്‍ജ് പടിയാനിക്കല്‍, ഡോ. തോമസ് മാത്യു, വിനു മിഖായേല്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും നിയമിച്ചു.

മിഷന്റെ ആസ്ഥാനമായ സെന്റ് ഗബ്രിയേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പ്രത്യേക ചടങ്ങില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജയിംസ് നിരപ്പേലിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പോള്‍, സ്‌കറിയ, എന്നിവരും മറ്റു അംഗങ്ങളും അധികാരമേറ്റു.

2011ലെ കൈക്കാരന്മാരായ ഷാജി ജോര്‍ജ് പടിയാനിക്കല്‍, ഷാജി ചേന്നോത്ത്, മറ്റ് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് ഫാ. ജയിംസ് പ്രത്യേകം നന്ദി പറഞ്ഞു. ബാള്‍ട്ടിമോര്‍ മിഷനില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഗായകസംഘത്തിന്റെ ചുമതല വഹിച്ച ആന്റണി അബ്രഹാം കറുപ്പാശേരിക്ക് ഫാ. ജയിംസ് നന്ദി അറിയിച്ചു.

വാര്‍ത്ത അയച്ചത് : തോമസ് പി. ആന്റണി

പോള്‍ മംഗലത്തും, സ്റ്റീഫന്‍ പാറേക്കാട്ടിലും ബാള്‍ട്ടിമോര്‍ കാത്തലിക് മിഷന്റെ പുതിയ കൈക്കാരന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക