Image

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 21 മുതല്‍ 30 വരെ.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 17 July, 2017
ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍  ജൂലൈ 21 മുതല്‍ 30 വരെ.
കൊപ്പേല്‍ (ടെക്‌സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു, ജൂലൈ 21 (വെള്ളി) വൈകുന്നേരം ഏഴ് മണിക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ കൊടിയേറ്റുന്നതോടെ തുടക്കമാകും. ജൂലൈ 30  വരെയാണ് ആഘോഷങ്ങള്‍. 

നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷത്തില്‍   ഇടവകയിലെ 36 യുവജങ്ങള്‍  പ്രസുദേന്തിമാരായി ചേര്‍ന്നു  തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

ജൂലൈ 21 വൈകുന്നേരം 7  നു കൊടിയേറ്റ് നടക്കും. തുടര്‍ന്നു അഭി. മാര്‍. ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപത)  മുഖ്യ കാര്‍മ്മികനായി വി കുര്‍ബാന . തിരുനാള്‍ ദിവസങ്ങളില്‍  എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ ദിവ്യകാരുണ്യ ആരാധനയും, വൈകുന്നേരം വി. കുര്‍ബാനയും, നൊവേനയും , ലദീഞ്ഞും നടക്കും. 

ജൂലൈ 29 (ശനി)നു ആഘോഷമായ റാസ വൈകുന്നേരം  അഞ്ചിനും , ജൂലൈ 30 (ഞായര്‍) നു  ആഘോഷമായ തിരുനാള്‍ കുര്‍ബാന അഭി. മാര്‍. ജോയി ആലപ്പാട്ടിന്റെ (സഹായമെത്രാന്‍, ഷിക്കാഗോ) മുഖ്യ കാര്‍മികത്വത്തില്‍ വൈകുന്നേരം 4 :30 നും നടക്കും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 28  വെള്ളി വൈകുന്നേരം എട്ടു മണിക്ക് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് 'വൈബ്രേഷന്‍സ്'  ,  ജൂലൈ 29  ശനി വൈകുന്നേരം   എട്ടു മണിക്ക്  ഫാം , ന്യൂ ജേഴ്‌സി അവതരിപ്പിക്കുന്ന നാടകം 'ഒറ്റമരത്തണല്‍' എന്നീ സ്‌റ്റേജ് പ്രോഗ്രാമുകള്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ ഡെന്നി  ജോസഫ്, ഫ്രാങ്കോ ഡേവിസ്, ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, സെക്രട്ടറി ജെജു  ജോസഫ്  എന്നിവര്‍ തിരുനാള്‍ ആഘോഷമാക്കുവാന്‍ നേതൃത്വം നല്‍കുന്നു. ഏവരെയും തിരുനാളിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു. 



ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍  ജൂലൈ 21 മുതല്‍ 30 വരെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക