Image

വെങ്കയ്യ നായിഡു പത്രിക സമര്‍പ്പിച്ചു

Published on 18 July, 2017
വെങ്കയ്യ നായിഡു പത്രിക സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങി പ്രധാന നേതാക്കള്‍ക്കൊപ്പം എത്തിയാണ്‌ വെങ്കയ്യ നായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌.

തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌വെങ്കയ്യനായിഡുവിനെഎന്‍ഡിഎസ്ഥാനാര്‍ത്ഥിയായിപ്രഖ്യാപിച്ചത്‌.രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമായ വെങ്കയ്യ ആന്ധ്ര സ്വദേശിയാണ്‌. കര്‍ഷകന്റെ മകനായ വെങ്കയ്യക്ക്‌ വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന്‌ നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക