Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി

ജോര്‍ജ് ജോണ്‍ Published on 18 July, 2017
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഗാര്‍ഡനില്‍ വച്ച്  ജൂലായ് 15 ന് ശനിയാഴ്ച്ച ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 11.00 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ മൈക്കിള്‍ പാലക്കാട്ട് സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു.

ഗ്രില്‍ പാര്‍ട്ടിക്കിടയില്‍ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടത്തി. ആന്റെണി തേവര്‍പാടം, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോര്‍ജ് ജോണ്‍, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോള്‍ കോടിക്കുളം, മൈക്കിള്‍ ഇല്ലത്ത് എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫിഫ്റ്റി പ്ലസിലെ വനിതകള്‍ ഒന്നിച്ച് വ്യായാമത്തിനായി ഒരു ദീര്‍ഘദൂര നടത്തം സംഘടിപ്പിച്ചു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍, ദിപിന്‍ പോള്‍, ജോബി വര്‍ഗീസ് എന്നിവര്‍ വിവിധതരം ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദിപറഞ്ഞു.


ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക