Image

ദേശീയോദ്ഗ്രഥന പ്രചരണപരിപാടി രാഹുല്‍ ഈശ്വര്‍ 'ഫ്‌ളാഗ് അബാസിഡര്‍'

എബി ജെ.ജോസ് Published on 18 July, 2017
 ദേശീയോദ്ഗ്രഥന പ്രചരണപരിപാടി രാഹുല്‍ ഈശ്വര്‍ 'ഫ്‌ളാഗ് അബാസിഡര്‍'
പാലാ: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ദേശീയോദ്ഗ്രഥന പ്രചരണപരിപാടിയായ 'മിഷന്‍ ഫ്‌ളാഗ് ' പദ്ധതിയുടെ 'ഫ്‌ളാഗ് അബാസിഡറാ'യി രാഹുല്‍ ഈശ്വരിനെ നിയമിച്ചു. രാഹുല്‍ ഈശ്വരിനു മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഫ്‌ളാഗ് അബാസിഡര്‍ സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു.

    ദേശീയപതാക, ദേശീയഗാനം, ദേശീയ ചിഹ്നങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം, ദേശീയ നേതാക്കള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പ്രചാരണത്തിനു സന്നദ്ധത പ്രകടിപ്പിക്കുന്നവരെയാണ് ഫൗണ്ടേഷന്‍ 'ഫ്‌ളാഗ്  അബാസിഡറു'മാരായി നിയമിക്കുന്നത്. ഫ്‌ളാഗ് അബാസിഡറുമാരായി ചുമതലയേല്‍ക്കുന്നവര്‍ പങ്കെടുക്കുന്ന വേദികളില്‍ ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. ഇതിനായി 'ഇന്ത്യന്‍ ഫ്‌ളാഗ്്' എന്ന പേരില്‍ മൊബൈല്‍ ആപ്പും ഫൗണ്ടേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പ്ലേസ്റ്റോറ്റില്‍നിന്നും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

    ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ പി.ആര്‍.ഓ. ഫാ.ജോസഫ് ആലഞ്ചേരി, അഡ്വ. സന്തോഷ് മണര്‍കാട്, ബെന്നി മൈലാടൂര്‍, സാംജി പഴേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

    പുതുതലമുറകളില്‍ ദേശീയബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദേശീയോദ്ഗ്രഥന പരിപാടികളില്‍ സഹകരിക്കാന്‍ താത്പര്യമുള്ള  സംസ്ഥാനത്തെ സ്‌കൂള്‍  കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ളാഗ് അബാസിഡര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക് missionflag@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


 ദേശീയോദ്ഗ്രഥന പ്രചരണപരിപാടി രാഹുല്‍ ഈശ്വര്‍ 'ഫ്‌ളാഗ് അബാസിഡര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക