Image

ആധാര്‍ കേസ്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടു

Published on 18 July, 2017
 ആധാര്‍ കേസ്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടു

ന്യൂദല്‍ഹി: ആധാര്‍ കേസ്‌ പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‌ വിട്ടു. ആധാര്‍ കാര്‍ഡ്‌ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണോ സ്വകാര്യത മൗലികാവകാശമാണോ തുടങ്ങിയ കാര്യങ്ങള്‍ ബഞ്ച്‌ പരിശോധിക്കും.

ആധാര്‍ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന്‌ കയറ്റമാണെന്നാരോപിച്ച നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികളിലാണ്‌ സുപ്രീംകോടതി നടപടി. 

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ്‌ ആധാര്‍ കേസിലെ സ്വകാര്യത അവകാശം മൗലിക അവകാശമാകുമോ എന്ന ചോദ്യം ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക്‌ വിട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക