Image

ദിലീപിനു വേണ്ടി സക്കറിയ വീണ്ടും

Published on 18 July, 2017
ദിലീപിനു വേണ്ടി സക്കറിയ വീണ്ടും
സുഹൃത്തുക്കളെ,
മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടന്‍ ദിലീപിന്റെ കാര്യത്തിലും കോടതി തീര്‍പ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാര്‍വലൗകിക തത്വം ബാധകമാണ് എന്ന് ഞാന്‍ അഭിപ്രായപെട്ടതിനെ എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിര്‍ത്തവരാണ് കൂടുതല്‍. 

ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വര്‍ധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും.

ചാരവൃത്തിക്കേസിലും സോളാര്‍ കേസിലും മറ്റു പല സംഭവങ്ങളിലും മാധ്യമങ്ങള്‍ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓര്‍മിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാന്‍ അന്ന് എഴുതുമ്പോള്‍ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. ദിലീപിന്റെ വൃത്താന്തങ്ങള്‍ നാട് വാഴുമ്പോള്‍ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമര്‍ത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്‌സ്.

ഞാന്‍ ആവര്‍ത്തിക്കട്ടെ. ഒരു ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കില്‍ ഗോ രക്ഷകര്‍ നടത്തുന്ന അടിച്ചു കൊല്ലലുകള്‍ക്കെന്തു പ്രശ്‌നം? പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം കൂട്ടഭ്രാന്തുകള്‍ ഇളകുമ്പോളും.

നടന്‍ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവര്‍ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാന്‍ വഴിയില്ല. അവര്‍ക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകള്‍ പോലീസിനെ ഏല്‍പ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.
നന്ദി.
Join WhatsApp News
വിദ്യാധരൻ 2017-07-18 09:44:59

'ദിലീപിന് വേണ്ടി സക്കറിയ വീണ്ടും'- എന്ന തലക്കെട്ട് ആര് കൊടുത്തു എന്നറിയില്ല പക്ഷെ അതിൽ നിങ്ങൾ ദിലീപിന്റെ ആളാണെന്നു ഒരു ധ്വനിയുണ്ട്. അത് മാത്രമല്ല നിങ്ങൾ,  തെളിയിക്കപ്പെടുന്നതുവരെ 'ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാൻ പാടില്ല' എന്ന  'സാർവ്വലൗകിക തത്വത്തെ മുറുകെപ്പിടിച്ച്  മറുപടി എഴുതുമ്പോൾ നിങ്ങൾക്ക് ദിലീപ് ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന നിങ്ങളുടെ  അതിയായ ഒരാഗ്രഹം അതിൽ പ്രബലമായി നിൽക്കുന്നത് കാണാം.  നിങ്ങൾ ഒരിക്കൽപോലും പീഡിതവ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് കാണാൻ ശ്രമിക്കുന്നതായിട്ട് പ്രസ്താവനകളിൽ കാണുന്നുമില്ല. ദിലീപിനെയും പീഡിപ്പിക്കപ്പെട്ട നടിയേയും കേസിന്റെ അന്വേഷണം പൂർത്തിയാക്കപ്പെടുന്നതുവരെ ഒഴിവാക്കുക എന്ന് പറഞ്ഞിരുന്നെകിൽ നിങ്ങൾ നിഷ്പക്ഷമായ ഒരു നിലപാടാണ് എടുത്തതെന്ന് കരുതാമായിരുന്നു.

മാധ്യമങ്ങൾ ചെയ്യുന്നത് ശരിയല്ലായെങ്കിൽ അവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനുള്ള അവകാശം ദിലീപിനുണ്ടല്ലോ? അന്യായമായി അപകീർത്തിപ്പെടുത്തുന്നത് നിയമപരമായി ശരിയല്ലായെന്നും അതിന്റ പരിണതഫലങ്ങളെക്കുറിച്ചും  അതിന്റെ തലപ്പത്തിരിക്കുന്നവർക്ക് അറിയാവുന്നതല്ലേ.  ജനാധിപത്യവ്യവസ്ഥിയുടെപേരിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ കാട്ടികൂട്ടുന്ന അതിക്രമങ്ങൾ എത്രമാത്രംമെന്ന് അറിയാൻ തരമില്ലാതിരുന്ന കാലത്ത് വളർന്നവാനാണ് ഞാൻ. പണത്തിന്റെയും പ്രതാപത്തിനെയും മുഷ്‌ക്കിൽ നീതികിട്ടാതെ ചവുട്ടി അരയ്ക്കപ്പെടുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്ന് ഒളിഞ്ഞു നിൽക്കാൻ പലർക്കും കഴിയുന്നില്ല. സാംസ്‌കാരികമായും സാമൂഹ്യമായും ഉദ്ധരിക്കാൻ ഇറങ്ങിപുറപ്പെടുന്നവർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് നേതാക്കന്മാർക്കും, എഴുത്തുകാർക്കും, സിനിമതാരങ്ങൾക്കും മതനേതാക്കൾക്കും ഒരു പോല ബാധകമാണ്. അതിന് പരാജയം സംഭവിച്ചില്ലായിരുന്നെങ്കിൽ  സൂര്യനെല്ലിക്കാരിപെൺക്കുട്ടിയെക്കുറിച്ചോ   സരിതയെക്കുറിച്ചോ നാം കേൾക്കുകയില്ലായിരുന്നു 

'ദിലീപിനോളം വരുമോ വെറുമൊരു നേഴ്‌സ്' എന്ന നിങ്ങളുടെ ചോദ്യം എന്നിൽ ആശയ കുഴപ്പം സൃഷിട്ടിക്കുന്നു. നഴ്സിംഗ് തൊഴിലിനെ ഏറ്റവും കൂടുതൽ മാനിക്കുന്ന അമേരിക്കയിൽ നിങ്ങളെപ്പോലുള്ളവരെ തണ്ടിലേറ്റി  സ്വീകരിച്ചുകൊണ്ടുവരുന്ന മലയാളി നഴ്സ്  ഭർത്താക്കന്മാർക്ക് ഒരു പക്ഷെ നിങ്ങളുടെ ഭാഷയുടെ അർഥം മനസിലാകുമായിരിക്കും.  ലോകത്തിൽ ഏറ്റവും കൂടുതൽ നഴ്സിംഗ് തൊഴിലിനെ നികൃഷ്ടമായികാണുകയും സിനിമാനടന്മാരെ താരങ്ങളായി ആകാശത്ത് നിറുത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. കൂടാതെ സ്ത്രീകൾ പുരുഷന്റെ ആവശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്ന ഏതോ വസ്തുവാണെന്ന തോന്നലും ഇല്ലാതില്ല. ഇതിന്റയൊക്കെ പരിണതഫലമാണ് ഇന്ന് നിരത്തുകളിൽ സമരത്തിനിറങ്ങിയിരിക്കുന്ന നഴ്സ് അമ്മമാരും, സഹോദരികളും പെങ്ങന്മാരും. ഇവരെ ഈ വസ്തയിലാക്കിയ ജനാധിപത്യ വ്യവസ്ഥിതി ഇനിയും സ്ഫുടം ആക്കപ്പെടേണ്ടിയിരിക്കുന്നു.  അതിനു വേണ്ടി മാധ്യമങ്ങൾക്കൊപ്പം നിഷ്പക്ഷമായി നിന്ന് പോരാടേണ്ട നിങ്ങളെപ്പോലെയുള്ള പുകൾപെറ്റ എഴുത്തുകാർ ദിലീപിന് വേണ്ടി വക്കാലത്ത് പറയാതെ  കറയറ്റ ഒരു ജാധിപത്യ വ്യവസ്ഥിതിയുടെ കാവൽക്കാരായി നിൽക്കുക


andrew { repost} 2017-07-18 12:09:44

ദാര്‍മ്മികതയുടെ മാനദണ്ഡം !

'Until proven guilty, one is innocent' ?????? don't think so.

Evil, sin,cruelty,hatred, lust,greed,gluttony, violence.....all are not nouns but are verbs. Once you do it, the action is complete, so don't need further proof. Whether 'you are proven guilty' is a political escapism, barbaric & uncivilized & so is dangerous to society.

IF YOU DID EVIL  that itself is the Judgement. When you support evil on women- just think- your mother, sister,wife,daughter- they are all women. Shame on you all egocentric men of Kerala.

FB copy 2017-07-18 12:11:57

നടനെ ആരാധിച്ചോ... ഇഷ്ടം പോലെ..
പക്ഷേ തെണ്ടിത്തരത്തിന് സപ്പോർട്ട് ചെയ്യല്ലേ...
സഹതാപ തരംഗമുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഏജൻസി ഡസൻ കണക്കിനും പ്രൊഫൈൽസും, ന്യായങ്ങളമായ് കറങ്ങി നടപ്പുണ്ട്....
അത് വിശ്വസിച്ച് കമന്റിട്ട് ലൈക്ക് ചെയ്യുമ്പോൾ ഓർക്കണം... തനിക്കും പെങ്ങൻമാരുണ്ട്....
നടനെ ആരാധിച്ചോ... ഇഷ്ടം പോലെ..

കൂട്ടത്തിൽ ഇതും ഒന്ന് വൈറലാക്കിയേക്കണേ...

ഇരയ്ക്കല്ലാ..... പ്രമുഖന് വേണ്ടിയാ.. നിലവിളി
പ്രമുഖനെ അറസ്റ്റ് ചെയ്യാൻ കൂട്ട നിലവിളി.ഒടുവിൽ പ്രമുഖൻ സിൽമയിലെ നിഷ്കളങ്കനാണെന്നറിഞ്ഞപ്പോൾ.. കൂട്ട സഹതാപം.. കൊള്ളാം.. ആ പെൺകുട്ടിയെ ഓർക്കരുത്.. പോട്ടെ ആ സ്ഥാനത്ത് സ്വന്തം പെങ്ങളെ ഒന്നു ചിന്തിച്ചാൽ മതി.. ഇന്നു ജീവനോടെയുണ്ടാവുമോ..?

കോടതി വിധിയ്ക്ക് വേണ്ടി കാത്തിരിക്കാം..പക്ഷേ.. അപ്പോഴും സിനിമയിലെ സൽസ്വഭാവം വിശ്വസിച്ച് ഏറ്റവും മികച്ച പോലീസ് സംവിധാനത്തെ അവിശ്വസിച്ച്.. ഇരയെ കുറ്റപ്പെടുത്തി, അവൾ വെടിയാണെന്ന് വരെ ചിത്രീകരിച്ച് കുറ്റാരോപിതനെ മഹാനാക്കുന്ന മക്കളേ.. നിങ്ങൾക്കും പെങ്ങൻമാരുണ്ട്.. അത്രസെലിബ്രിറ്റിയൊന്നുമല്ലല്ലോ അവർ..
ഇതു പോലെ... ഇഷ്ട കഥാപാത്രങ്ങൾ വന്ന് ഉപദ്രവിക്കുമ്പോൾ.... ഇങ്ങേര് പണ്ട് മരിച്ചു പോയ ജയന് വീട് വെച്ചു കൊടുത്തയാളാ കരുണയുള്ളവനാ..എന്നു പറഞ്ഞ്.. സമാധാനിച്ച് നിൽക്കരുത്..

ദിലീപ്.. നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിനേക്കാളുമേറെ ഒട്ടേറെ ദുരനുഭവങ്ങൾ അയാൾ കാരണം പലർക്കുമുണ്ടായിട്ടുണ്ട്. ഇയാളേക്കാൾ മഹാൻമാരായ മമ്മൂട്ടിയും, ലാലും, സുരേഷ് ഗോപിയുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. ഇന്നേ വരെ ഉള്ള ക്യാഷ് ഇറക്കി റേപ്പ് സീൻപിടിക്കാനോ ഗ്യാങ്ങ് ഉണ്ടാക്കാനോ ഇവരാരും പോയിട്ടില്ല... ഓർമിച്ചോ...?
ദിലീപിന്റെ വലിയ ദാന ശീലത്തെ രണ്ട് ദിവസമായ് വല്ലാതെ ഓർമിക്കുന്നതായ് കാണുന്നു.. അത് തെറ്റിന് ന്യായീകരണമാകുമോ.. ബ്രോസ്.? നൂറുകണക്കിനു പേരെ കൊന്നൊടുക്കിയ ദാവൂദ്... ആയിരക്കണക്കിനു പേരുടെ അന്നദാതാവായിരുന്നു.പല കോളനികളും പോറ്റിയെടുത്തത് ദാവൂദായിരുന്നു.അങ്ങനെയെങ്കിൽ അയാളും മഹാനായിരുക്കും ല്ലേ...
ചന്ദ്ര ബോസെന്ന സെക്യൂരിറ്റിക്കാരനെ അടിച്ചു കൊന്ന നിഷാമും വലിയ ദാനശീല നായിരുന്നു. പാവങ്ങൾക്കായ് കോടികൾ വാരിയെറിയുന്നവൻ... അങ്ങേരെ ഓർത്തും.. ഒന്നു കരഞ്ഞേക്കണേ.... മക്കളേ..

critic 2017-07-18 12:44:47
അഗാധ ക്ഷതങ്ങളില്‍ നിന്നേ അഗാധമായ രോഷം ഉണ്ടാകൂ എന്നു വായിച്ചിട്ടുണ്ട്. ദിലീപിനു ഇത്ര രോഷം വരാന്‍ ആ നടി എന്താണ് ചെയ്തത്? എന്തോ ചെയ്തുവെന്നുറപ്പ്. അതെന്താ ആരും മിണ്ടാത്തത്? 
Boycott 2017-07-18 13:43:07

മതനേതാക്കളും രാഷ്ട്രീയക്കാരും അവർക്ക് ശിങ്കിടി പാടുന്ന നാണംകെട്ട എഴുത്തുകാരും സാധാരണ ജനങ്ങെളെ കൊള്ളയടിക്കുകയാണ്. സക്കറിയായുടെ ഏതെങ്കിലും കഥ മൂവി ആക്കാം എന്ന് വല്ല വാഗ്ദാനവും ഉണ്ടായിരിക്കും. അല്ലെങ്കിൽ ഈ തറ പണിക്കു പോകുമോ. പുസ്തകങ്ങൾ വാരിക്കൂട്ടി കത്തിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ യാതൊരു ധാര്മികതയുമില്ലാത്ത കള്ള വർഗത്തെ വീണ്ടും വീണ്ടും കൊണ്ടുവരുന്ന അമേരിക്കയിലെ കുറെ


ജിജ്ഞാസു 2017-07-18 16:12:11
കേരള പോലീസിന്റെ അന്വേഷണവും കേരള കോടതിയുമാണ് ദിലീപിന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം . ഇത് സി ബി ഐ ക്ക് പോയാൽ ഗതി മാറും .  മഞ്ജു വാര്യർ ബിജെപിയുടെ ആളല്ലേ ?  ഡോ . ശശിധരൻ എന്താണോ ദിലീപിന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചത് ? സുരേഷ് ഗോപി എംപി യുടെ അഭിപ്രായം കേട്ടില്ലല്ലോ ? പി സി ജോർജിന് ഇലക്ഷന് വേണ്ട പണം കിട്ടുമായിരിക്കും ? അറിയാവുന്ന ആരെങ്കിലും ഇതിനെക്കുറിച്ചെഴുതിയാൽ നന്നായിരുന്നേനെ . 
നീതിക്കുവേണ്ടി വാദിക്കുന്നവൻ 2017-07-18 14:26:05
ഈ വൻതോക്കു കുറ്റാരോപിതന്  വേണ്ടി നിലകൊള്ളുന്ന തറ ആരാധകർ ആണ്. അവർക്കു നീതി ബോധമില്ല. ഈ സകരിയ്ക്കൊക്കെ എന്ത്  എന്ത്‌ പറ്റി. ബോധം  നഷ്ടമായോ. ഒരു സെൻസും  ലോജിക്ക്വ് മില്ല. കഷ്ട്ടം. ഒരു പാവം, ദരിദ്രൻ  കുറ്റമാരോപിതൻ  ആയിരുന്നെങ്കിൽ  ഇപ്പൊ പോലീസ്  അടിച്ചു  നിരപ്പാക്കുമായിരുന്നു. സക്കറിയാമാരും അതിനു കൂട്ടു നിൽക്കുമായിരുന്നു. USA വന്നപ്പോൾ  sakariyaya  നാനും  പൊക്കി നടന്നതാ. ഇത്തരം  സൂപ്പർ സ്റ്റാർസ്  GODS  അല്ല  സക്കറിയ സാർ.  ഈ  സൂപ്പർ സ്റ്റാർ  പുതിയ പ്രൊമോഷൻ  പാക്കറ്റിൽ  താങ്കളും  പി സി  George  ഒക്കെ കാണുമായിരിക്കും. സകരിയ  നിലപാടിനെതിരേ  വിദ്യധരൻ  മാസ്റ്റർ  കുറിച്ചതാണ്  ശരി. വിദ്യാധരൻ  മാസ്റ്റർ, അടിച്ചമർത്തപ്പെട്ട  പാവങ്ങൾ  വാഴുക.  I stand for the neglected, powerless, poor, voiceless people, where as people like sakaria & P C George stand for the super cine stars and powerful people. When you people visit USA I am going to Boo you people. Vidhadhran master we are in the same boat. Learn from Vidhyadharan Master. 
Truth Hunter 2017-07-18 16:35:53
Media has a role in shaping up the democracy in the world.  In United States the writes are protected by constitution.  I don't know about Kerala.  If Trump had a chance he would have shut down all the media in USA just like Putin did in Russia.  Trump had a second secret meeting with Putin after the official G 20 meeting. There was no cabinet members or translator from American side present in that meeting. White house broke this news when the news media first reported about the meeting.  By  blaming media fake  thousand time, it won't make the media fake.  People who try to distract the public from the truth will always  come up with something to oppose them because it is a threat to them. Nixon did it, Bill Clinton did but they both failed.  There is no escape for the criminals. Today or tomorrow the truth will catch up. As a member of public I am interested to know what the elected leaders and all these film actors are doing in the name of public service and art? Is this kind of behavior we expect form them?  Media should also bring out the backgrounds of the Police officers and the judges and also look into their past involvement in cases and there verdicts on prominent  cases.  There are thousands of people support Dileep and people like Trump and blindly believe them (eg. Boby ) it is hard to communicate with them even if we dip them in the water and suffocate them. When  they come up they will again utter 'fake media'.  By the by Sakaria shoulld retire form literary work and start doing something like this to make money. Kudos to all media for their steadfast commitment to Democracy.   
Truth Hunter 2017-07-18 18:47:34
Please read 'rights' instead of 'writes'. apologizing for the error.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക