Image

മന്നാന്‍ ഭാഷക്ക് ചരിത്രനേട്ടം

സജി പുല്ലാട് Published on 18 July, 2017
മന്നാന്‍ ഭാഷക്ക് ചരിത്രനേട്ടം
ഇടുക്കി: ഇടുക്കിയുടെ സ്വന്തം രാജവംശമായ മന്നാന്‍ സമുദായത്തിന് ആദ്യമായി ഒരു നിഘണ്ടു നിര്‍മ്മിച്ചിരിക്കുകയാണ്. മൂന്നാറിനു സമീപമുള്ള മാങ്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്രിന്‍സിപ്പല്‍ ബാബു ജെയിംസ്.

സ്വന്തമായി ലിപി ഇല്ലാത്ത മന്നാന്‍ ഭാഷയ്ക്ക് മലയാള ഭാഷയില്‍ തന്നെയുള്ള ലിപിയില്‍ എഴുതിയാണ് നിഘണ്ടു നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണായിരിത്തോളം പദങ്ങളും, എണ്ണൂറിലധികം സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഇതു നിഘണ്ടുവിന് മൂന്നൂറിലധികം പേജുകളുണ്ട്. ആദിവാസി ഗോത്രത്തില്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളും, രണ്ട് അധ്യാപകരും ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട്.

ആദിവാസികുടികളിലൂടെ സഞ്ചരിച്ചും, നിരന്തരം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുമാണ് വിവരശേഖരണം പൂര്‍ത്തിയാക്കിയത്.

കേരളത്തില്‍തന്നെ ആദിവാസി സമൂഹത്തിനു വേണ്ടി ആദ്യമായാണ് ഒരു നിഘണ്ടു നിര്‍മ്മിക്കുന്നത്. കേരളത്തിലെ ആയിരക്കണക്കായ ഗോത്രവര്‍ഗ്ഗ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ നിഘണ്ടു മുതല്‍ കൂട്ടായിരിക്കും.
മന്നാന്‍ ഭാഷക്ക് ചരിത്രനേട്ടംമന്നാന്‍ ഭാഷക്ക് ചരിത്രനേട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക