Image

അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ക്ക് കേരളത്തില്‍ തുടക്കംകുറിച്ചു

Published on 18 July, 2017
അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ക്ക് കേരളത്തില്‍ തുടക്കംകുറിച്ചു
കുട്ടംപുഴ: നോര്‍ത്ത് അമേരിക്കയില്‍ 5000-ല്‍ അധികം വരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ സംഘടനയായ നൈപിന്റെ നേതൃത്വത്തില്‍ കുട്ടംപുഴ പഞ്ചായത്തില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പുകള്‍ നടന്നു. തികച്ചും സൗജന്യമായി നടന്ന ഈ ക്യാമ്പില്‍ ഒരു വ്യക്തിയുടെ എല്ലാ പരിശോധനകളും (ലാബ് ടെസ്റ്റ്, ഓരോ അവയവങ്ങളുടേയും ആരോഗ്യസ്ഥിതി) അടങ്ങുന്ന ഹെല്‍ത്ത് റിപ്പോര്‍ട്ടും കൈമാറി. ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ Docspal എന്ന കമ്പനിയാണ് ഇതിനു തുടക്കംകുറിച്ചത്.

200-ല്‍പ്പരം പേര്‍ പങ്കെടുത്ത ഈ ക്യമ്പ് രോഗികള്‍ക്കു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ ചികിത്സാ സഹായം എത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളി പ്രവാസികളും, Docspal -ഉം ചേര്‍ന്നു നടത്തുകയായിരുന്നു. തികച്ചും കാടിനാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് കുട്ടംപുഴ. ക്യാമ്പ് ഇവിടുത്തുകാര്‍ക്ക് സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും കൈത്താങ്ങ് ആയിരുന്നു. ഇതുപോലുള്ള ക്യാമ്പുകള്‍ നിങ്ങളുടെ പ്രദേശത്ത് നടത്തുവാന്‍ താത്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക: 847 562 1051.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക