Image

റോക്‌ലാന്‍ഡ് ലെജിസ്‌ലേറ്റര്‍ ആനി പോളിന് ഡാലസില്‍ സ്വീകരണം

Published on 03 March, 2012
റോക്‌ലാന്‍ഡ് ലെജിസ്‌ലേറ്റര്‍ ആനി പോളിന് ഡാലസില്‍ സ്വീകരണം
ഡാലസ്: അടുത്തകാലത്ത് റോക്‌ലാന്‍ഡ് കൗണ്ടിയില്‍ ഡിസ്ട്രിക്ട് 14ലേക്ക് വന്‍ഭൂരിപക്ഷത്തോടെ ജയിച്ച മലയാളി വനിതയായ ആനി പോളിന് ഡാലസില്‍ ഊഷ്മളമായ സ്വീകരണം നല്‍കുന്നു.

ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് നോര്‍ത്തമേരിക്ക എന്ന സംഘടനയാണ് ഏപ്രില്‍ 14ന് ഗാര്‍ലന്‍ഡിലുള്ള എംജിഎം ഓഡിറ്റോറിയത്തില്‍ കലാസന്ധ്യ ഒരുക്കിയിരിക്കുന്നത്.
ഡാളസിലെ മലയാളികള്‍ക്ക് ഈ ധീരവനിതയെ കാണാനും അടുത്തറിയാനും പ്രചോദനമാകും ഈ സ്വീകരണവേള എന്ന് സംഘാടകര്‍ പറയുന്നു.

അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത ആദ്യകാല മലയാളികളില്‍ പ്രത്യേകിച്ച്, നഴ്‌സുമാരിലൊരാളായ ആനി പോള്‍ കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധത്തോടെയുമുള്ള സാമൂഹിക സേവനം കൊണ്ടും നേതൃത്വപാടവം തെളിയിക്കുകയും മലയാളി സ്ത്രീകള്‍ക്ക് അഭിമാനഭാജനമാകുകയും ചെയ്തു. പബ്ലിക് ഹെല്‍ത്തിലും നഴ്‌സിങ്ങിലും ബിരുദാനന്തര ബിരുദം നേടിയ ആനി അടിപതറാതെ ആദര്‍ശത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായി മാറിയത് ഏതു മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

നന്മയും മൂല്യവും നിറഞ്ഞ സാമ്പത്തിക സ്ഥിരതയുള്ള കെട്ടുറപ്പുള്ള ഒരു ജനതതിയെ വാര്‍ത്തെടുക്കുവാനുള്ള വെമ്പലുമായി ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന ആനി മലയാളികളുടെ അമേരിക്കയിലെ ഭാവി വാഗ്ദാനം തന്നെയാണ്. ഡാലസിലെ മലയാളികളെ കാണുന്നതിനും പരിചയപ്പെടുന്നതിനും ഉത്സുകയായി കാത്തിരിക്കുകയാണെന്ന് ക്ഷണം സ്വീകരിച്ചുകൊണ്ട് ആനി സംഘാടകരോട് പ്രതികരിച്ചു.

സ്വീകരണ പരിപാടികളുടെ കൊഴുപ്പിനായി സാജു കൊടിയന്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന കോമഡി ഷോ താരകലാമാല 2010 ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് ഏബ്രഹാം: 972 762 8053
വര്‍ഗീസ് കോയിപ്പുറം: 469 236 6084
സുനില്‍ കരാടിയില്‍: 214 766 6215

വാര്‍ത്ത അയച്ചത്: ഷാജി രാമപുരം

റോക്‌ലാന്‍ഡ് ലെജിസ്‌ലേറ്റര്‍ ആനി പോളിന് ഡാലസില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക