Image

ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പിക്‌നിക്ക് ജൂലൈ 22-ന് റ്റാമെന്‍ഡ് പാര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2017
ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പിക്‌നിക്ക് ജൂലൈ 22-ന് റ്റാമെന്‍ഡ് പാര്‍ക്കില്‍
ഫിലാഡല്‍ഫിയ: ബെന്‍സലേം ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂലൈ 22-ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ റ്റാമെന്‍ഡ് പാര്‍ക്കില്‍ (1255 2nd Street Pike Southampton, PA 18966) വച്ചു നടത്തപ്പെടുന്നു. പിക്‌നിക്കിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് റവ.ഫാ. ഷിബു വി. മത്തായിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കായിക വിനോദവും മത്സരങ്ങളുമായി ഒരു ദിവസം മുഴുവന്‍ നീളുന്ന പരിപാടികളാണ് ഈവര്‍ഷം ക്രമീകരിച്ചിരിക്കുന്നത്.

പ്രകൃതി രമണീയതയാല്‍ മനോഹരമായ പാര്‍ക്കില്‍ വിവിധ ഇനങ്ങളിലുള്ള ഭക്ഷണവും സജ്ജമാക്കിയിരിക്കുന്നു. പിരുമുറുക്കം നിറഞ്ഞ ജീവിത തിരക്കുകളില്‍ നിന്നുമാറി ഒരു ദിവസം മാനസീകോല്ലാസത്തിനും വിനോദത്തിനുമായി മാറ്റിവയ്ക്കുവാന്‍ ഇടവകയിലുള്ള എല്ലാ അംഗങ്ങളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി ഷിബു അച്ചന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്‌സായ ചെറിയാന്‍ കോശി (201 286 9169), ജിജി കോശി (215 820 2125) എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക