Image

സോഹന്‍ റോയ്‌ ഐ.എ.ടി.എ.എസ്‌ അംഗം

Published on 18 July, 2017
സോഹന്‍ റോയ്‌ ഐ.എ.ടി.എ.എസ്‌ അംഗം
ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌ (ഐ.എ.ടി.എ.എസ്‌) അംഗമായി ഹോളിവുഡ്‌ സംവിധായകനും ഇന്‍ഡിവുഡ്‌ സ്ഥാപക ഡയറക്ടറും കൂടിയായ സോഹന്‍ റോയ്‌ തിരഞ്ഞെടുക്കപ്പെട്ടു. മറൈന്‍, മെഡിക്കല്‍, സിനിമ മേഖലകളിലെ സോഹന്‍ റോയിയുടെ നിസ്‌തുല്യമായ സംഭാവനകള്‍ പരിഗണിച്ചാണ്‌ ഐ.എ.ടി.എ.എസ്‌ അംഗത്വം നല്‍കിയത്‌.

സോഹന്‍ റോയ്‌ സംവിധാനം ചെയ്‌ത്‌ ഹോളിവുഡ്‌ ചലച്ചിത്രമായ 'ഡാം999' നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച്‌ ഓസ്‌കാര്‍ നാമനിര്‍ദേശങ്ങളും നേടിയിരുന്നു. ഓസ്‌കാര്‍ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക്‌ 'ഡാം999' തിരക്കഥ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കുറഞ്ഞ സ്ഥലത്ത്‌ ഡ്യുവല്‍ 4കെ മള്‍ട്ടിപ്‌ളെക്‌സുകളും 4 കെ അറ്റ്‌മോസ്‌ ഹോം സിനിമകളും നിര്‍മ്മിക്കാം എന്ന ആശയത്തിന്‌ തുടക്കം കുറിച്ച വ്യക്തിയാണ്‌ സോഹന്‍ റോയ്‌.

ഫോര്‍ബ്‌സ്‌ മിഡില്‍ ഈസ്റ്റ്‌ പുറത്തിറക്കിയ മിഡില്‍ ഈസ്റ്റ്‌ 2017 പട്ടികയില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഇടംപിടിച്ച പ്രമുഖ വ്യവസായിയാണ്‌ സോഹന്‍ റോയ്‌. ഇന്ത്യന്‍ സിനിമ വ്യവസായത്തെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോള നിലവാരത്തിലേക്ക്‌ എത്തിക്കുന്നതിനുള്ള സംരംഭമായ ഇന്‍ഡിവുഡിന്‌ നേതൃത്വം കൊടുക്കുന്നത്‌ സോഹന്‍ റോയിയാണ്‌. 

10000 4കെ മള്‍ട്ടിപ്‌ളക്‌സുകള്‍, ഒരു ലക്ഷം 4കെ/2കെ അറ്റ്‌മോസ്‌ ഹോംതിയേറ്ററുകള്‍, ഫിലിം സ്റ്റുഡിയോകള്‍ തുടങ്ങിയ പദ്ധതികളാണ്‌ ഇന്‍ഡിവുഡ്‌ വിഭാവനം ചെയ്യുന്നത്‌. സിനിമ കേന്ദ്രീകൃതമായ ഇന്‍ഡിവുഡ്‌ ടിവി ചാനലാണ്‌ റോയിയുടെ മറ്റൊരു സംരംഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക