Image

തന്റെ പ്രണയത്തെ കുറിച്ച് അപര്‍ണ്ണ ബാലമുരളി

Published on 18 July, 2017
തന്റെ പ്രണയത്തെ കുറിച്ച് അപര്‍ണ്ണ ബാലമുരളി

അപര്‍ണ്ണ ബാലമുരളിയും ആസിഫ് അലിയും ഒന്നിച്ച സണ്‍ഡേ ഹോളിഡേ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിസ് ജോയ്!യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപര്‍ണ്ണയ്ക്ക് ലഭിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഈ സിനിമയിലേത്.

അലന്‍സിയര്‍, സിദ്ദിഖ്, ശ്രീനിവാസന്‍, ആശ ശരത്, ഭഗത് മാനുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ശരിക്കും ആസ്വദിക്കാവുന്ന കുടുംബ ചിത്രമാണ് ഇതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചും ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചും ആസിഫ് അലിയും അപര്‍ണ്ണയും പറയുന്നു.

ഇരുവരും ഒന്നിച്ച അഭിമുഖം യൂട്യൂബില്‍ ഹിറ്റാണ്. സിനിമ വിശേഷങ്ങള്‍ക്ക് പുറമേ മറ്റു വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കും പ്രണയം ഉണ്ടായിരുന്നെന്നാണ് അപര്‍ണ്ണ പറഞ്ഞത്. പക്ഷേ സിനിമയില്‍ എത്തുന്നതിന് മുന്‍പേ അത് ബ്രേക്ക് അപ് ആയി. അതുകൊണ്ട് അതേക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നാണ് താരം പറഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക