Image

കേരളത്തിലെ നഴ്‌സസിന് പിന്തുണയുമായി ഫ്രാങ്ക്സ്റ്റണില്‍ വേറിട്ട സമരം

Published on 18 July, 2017
കേരളത്തിലെ നഴ്‌സസിന് പിന്തുണയുമായി ഫ്രാങ്ക്സ്റ്റണില്‍ വേറിട്ട സമരം

മെല്‍ബണ്‍: യുഎന്‍എയുടെ അവകാശസമരത്തിന് പിന്തുണയുമായി മെല്‍ബണ്‍ സൗത്തിലെ ഫ്രാങ്ക്സ്റ്റണില്‍ ഒരു കൂട്ടം നഴ്‌സുമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒത്തു ചേര്‍ന്ന നഴ്‌സുമാര്‍ നാളിതുവരെ കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സമരം ഒത്തുതീര്‍ക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു. ജീവന്‍ കൊടുത്തും സമരം വിജയിപ്പിക്കണമെന്നും അതിനായി എന്ത് ത്യാഗവും നടത്തണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 

യോഗത്തില്‍ എംഎംഎഫ് മുന്‍ പ്രസിഡന്റ് അജി പുനലൂര്‍ പ്രസംഗിച്ചു. ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക