Image

ശാലോം മീഡിയ വിയന്നയില്‍ ഓഫീസ് തുറന്നു

Published on 18 July, 2017
ശാലോം മീഡിയ വിയന്നയില്‍ ഓഫീസ് തുറന്നു
 
വിയന്ന: ആഗോളവ്യാപകമായി ലോക സുവിശേഷീകരണത്തിനായി പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രസ്ഥാനമായ ശാലോം ശുശ്രൂഷകള്‍ക്ക് വിയന്നയില്‍ ഓഫീസില്‍ തുറന്നു. എല്ലാ ജര്‍മന്‍ ഭാഷാ രാജ്യങ്ങളിലെയും ശാലോം ശുശ്രൂഷകളുടെ ആസ്ഥാനകേന്ദ്രമാകും വിയന്നയിലെ ഇരുപത്തിരണ്ടാമത് ജില്ലയിലെ ആസ്പന്‍ സ്ട്രാസേ 60/3ല്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഓഫീസ്.

ഉദ്ഘാടന ചടങ്ങില്‍ വചനപ്രഘോഷകനും ആഗോളസുവിശേഷീകരണം 2033 ന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഫാ. ജിനോ ഹെന്‍ റിക്‌സും ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫും പങ്കെടുത്തു. ശാലോം ശുശ്രൂഷകള്‍ക്ക് ആത്മീയനേതൃത്വം നല്‍കുന്ന റവ. ഡോ. റോയി പാലാട്ടി സിഎംഐ ഓഫീസിന്റെ വെഞ്ചരിപ്പ്കര്‍മം നിര്‍വഹിച്ചു. യുവജനപ്രസ്ഥാനമായ ക്രിസ്റ്റീന്‍’ പ്രസ്ഥാനത്തിന്റെ അമരക്കാരായ മേരിക്കുട്ടി ടീച്ചറും ബ്രദര്‍ സന്തോഷ് ടിയും ചടങ്ങില്‍ സംബന്ധിച്ചു. 

ശാലോം ഒരു സംഘടനയായി ഇതിനകം ഓസ്ട്രിയയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയന്‍ ബിഷഫ്‌സ് കോണ്‍ഫറന്‍സിന്റെയും വിയന്ന അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ക്രിസ്‌റ്റോഫ് ഷേണ്‍ബോണിന്റെയും അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് രാജ്യത്ത് മലയാളികള്‍ നേതൃത്വം നല്‍കുന്ന ശാലോം ശുശ്രൂഷകള്‍ നടന്നുവരുന്നത്.

വിവരങ്ങള്‍ക്ക്:Shalom Media Austria Aspern Str. 60/3, 1220 Vienna
Tel: +43 699 19 54 64 29, E-Mail: austria@shalomworld.org

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക