Image

മീഡിയ പ്ലസിന് മിയ മാര്‍ക്കറ്റ് മാഗസിന്‍ പുരസ്‌കാരം

Published on 18 July, 2017
മീഡിയ പ്ലസിന് മിയ മാര്‍ക്കറ്റ് മാഗസിന്‍ പുരസ്‌കാരം
ദോഹ: യുകെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017ലെ ഖത്തറിലെ മികച്ച അഡ്വൈര്‍ട്ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്‌മെന്റ് കന്പനി അവാര്‍ഡ് മീഡിയ പ്ലസിന്. ഇത് രണ്ടാം തവണയാണ് മിയ മാഗസിന്‍ അവാര്‍ഡ് മിഡിയപ്ലസിനെ തേടിയെത്തുന്നത്. 2017 ലെ ജിസിസിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റിംഗ് അവാര്‍ഡും മീഡിയ പ്ലസിനായിരുന്നു.

ടെക്‌നോളജി, ലീഗല്‍, കമ്യൂണിക്കേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലയില്‍ ഖത്തറില്‍ മികച്ച നേട്ടം കൈവരിച്ച കന്പനികള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് മിയ മാര്‍ക്കറ്റ് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്.

ഗള്‍ഫ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി ബന്ധപ്പെടാന്‍ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി, വിവിധ ഈവന്റ് മാനേജ്‌മെന്റ് പരിപാടികള്‍, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശം കൈമാറാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്താനും സഹായകരമായ പെരുന്നാള്‍ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ എന്നിവയാണ് ഈ അംഗീകാരത്തിനായി മീഡിയ പ്ലസിനെ തിരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക