Image

ദുബായില്‍ വിദ്യാരംഭ ചടങ്ങുകള്‍ സെപ്റ്റംബര്‍ 30 ന്

Published on 18 July, 2017
ദുബായില്‍ വിദ്യാരംഭ ചടങ്ങുകള്‍ സെപ്റ്റംബര്‍ 30 ന്
ദുബായ്: യുഎഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒഎന്‍വി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിജയദശമിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 30ന് വിദ്യാരംഭ ചടങ്ങുകള്‍ നടത്തും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ രാവിലെ ഏഴു മുതല്‍ 10 വരെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ സി. രാധാകൃഷ്ണന്‍, പ്രഫ. ചന്ദ്രമതി എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇരുവരുടെയും നേതൃത്വത്തില്‍ “മലയാള ഭാഷയും തലമുറകളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയും നടക്കും. 

ആദ്യാക്ഷരം കുറിക്കാന്‍ താത്പര്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ംംം.ീി്‌ളീൗിറമശേീി.ീൃഴ എന്ന വെബ്‌സൈറ്റിലോ ംംം.ീി്‌ളീൗിറമശേീി.ീൃഴ/്ശറ്യമൃമായവമാ.വാേഹ എന്ന ലിങ്കിലോ ആണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്റെ മുന്‍ഗണന ക്രമത്തിലാണ് പ്രവേശനം. 

ഒഎന്‍വി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മയില്‍പ്പീലി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മലയാള ഭാഷ പഠന ക്ലാസകള്‍ക്കും ചടങ്ങില്‍ തുടക്കം കുറിക്കും. ചിട്ടയായി തയാറാക്കിയിട്ടുള്ള പാഠ്യ പദ്ധതിയുടെ പിന്‍ബലത്തില്‍ യുഎഇയിലെ വിവിധ സ്‌കൂളുകളിലെ പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന ക്ലാസുകള്‍, രാജ്യത്തെ എല്ലാ എമിറേറ്റുകളിലും അല്‍ഐനിലുമാണ് സംഘടിപ്പിക്കുന്നത്. മലയാളഭാഷയില്‍ കരുത്തും തഴക്കവും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ 10 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. 

വിവരങ്ങള്‍ക്ക്: 056 7680767, 050 7592711.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക