Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ സഹായധനം കൈമാറി

Published on 18 July, 2017
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ സഹായധനം കൈമാറി


കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്  ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ പഠിക്കാന്‍ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ ധനം 'കനിവ് 2017’ ജില്ലയിലെ 11 കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപയും ഒരു ലക്ഷം രൂപ ചികിത്സാ സഹായവും നല്‍കി. 

പ്രസിഡന്റ് അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ജിജോ ജേക്കബ് കുര്യന്‍, ട്രഷറര്‍ ജസ്റ്റിന്‍ ജയിംസ്, ചാരിറ്റി കണ്‍വീനര്‍ അനീഷ് നായര്‍, അനിത ശ്രീകുമാര്‍ എന്നിവരാണ് സംഘടനയുടെ സഹായധനം വിതരണം ചെയ്തത്. 

ചുരുങ്ങിയ കാലയളവില്‍ നല്ല രീതിയില്‍ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ കുവൈത്തിലുള്ള കോട്ടയം ജില്ലക്കാര്‍ക്ക് അഭിമാനമാണിത്. ഇനി വരും ദിവസങ്ങളില്‍ കുറച്ചു കുട്ടികള്‍ക്കു കൂടി 'കനിവ് 2017’ വിദ്യാഭാസ സഹായം ചെയ്യുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക