Image

അന്ധയായ യുവതിയെ കാട്ടാന കൊന്നു; മറയൂരില്‍ ഹര്‍ത്താല്‍

Published on 18 July, 2017
അന്ധയായ യുവതിയെ കാട്ടാന കൊന്നു; മറയൂരില്‍ ഹര്‍ത്താല്‍

മറയൂര്‍(ഇടുക്കി) : കാന്തല്ലൂര്‍ കുണ്ടക്കാട്‌ വാഴപ്പിള്ളില്‍ ഭാനുവിന്റെ മകള്‍ അന്ധയായ ബേബി(30) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച്‌ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ ഹര്‍ത്താല്‍.

തിങ്കളാഴ്‌ച വൈകിട്ടാണ്‌ കാന്തല്ലൂരിലെ വീടിന്‌ സമീപത്ത്‌ വച്ച്‌ ബേബിയെയും അമ്മസരോജനിയെയും കാട്ടാനക്കൂട്ടം ആക്രമിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി വൈകി ബേബി മരിച്ചു. പ്രകോപിതരായ നാട്ടുകാര്‍ ഉടുമലൈ-മൂന്നാര്‍ സംസ്ഥാന പാത ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഒരു വിഭാഗം സമരക്കാര്‍ പയസ്‌ നഗര്‍ ഫോറസ്റ്റ്‌ സ്റ്റേഷനും ഉപരോധിച്ചു.

കാട്ടാനകള്‍ ജനവാസമേഖലയിലേക്കിറങ്ങുന്നത്‌ തടയാന്‍ വനംവകുപ്പ്‌ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ്‌ നാട്ടുകാര്‍ ബേബിയുടെ മൃതദേഹവുമായി റോഡ്‌ ഉപരോധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക