Image

ദിലീപിനെതിരെയുള്ളത്‌ ശക്തമായ തെളിവെന്ന്‌ റൂറല്‍ എസ്‌ പി

Published on 19 July, 2017
ദിലീപിനെതിരെയുള്ളത്‌ ശക്തമായ തെളിവെന്ന്‌ റൂറല്‍ എസ്‌ പി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെതിരെയുള്ളത്‌ ശക്തമായ തെളിവുകളാണെന്ന്‌ ആലുവ റൂറല്‍ എസ്‌ പി എ വി ജോര്‍ജ്‌. ജാമ്യം തടയാന്‍തക്ക ശക്തമായ തെളിവുകളാണുള്ളത്‌. കുറ്റപത്രം അന്വേഷണം തീരുന്നമുറയ്‌ക്ക്‌ സമര്‍പ്പിക്കുമെന്നും എസ്‌ പി പറഞ്ഞു.

അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യംതള്ളിയസാഹചര്യത്തില്‍ ദിലീപ്‌ ഹൈക്കോടതിയെ 
സമീപിച്ചിരിക്കയാണ്‌. 

ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ്‌ റൂറല്‍ എസ്‌പിയുടെ പ്രതികരണം. റിമാന്‍ഡിലുള്ള ദിലീപ്‌ ആലുവ സബ്‌ ജയിലിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക