Image

നടിയെ ആക്രമിക്കല്‍: അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 19 July, 2017
നടിയെ ആക്രമിക്കല്‍: അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ്‌ ജാമ്യാപേക്ഷ നല്‍കിയത്‌. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലീസ്‌ ആവശ്യപ്പെട്ടെങ്കിലും അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു.

ഗൂഢാലോചനയുമായി ബന്ധമില്ലെന്നും കേസ്‌ വിവരങ്ങള്‍ അറിയുന്നത്‌ മാധ്യമങ്ങളിലൂടെയാണെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലീപിനെതിരെ തെളിവില്ലെന്നും സമ്മര്‍ദ്ദത്തിലൂടെ തന്നെയും നാദിര്‍ഷയേയും മാപ്പുസാക്ഷിയായാക്കാനാണ്‌ പൊലീസ്‌ ശ്രമമെന്നും അപ്പുണ്ണി പറയുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന്‌ വിളിച്ചത്‌ അപ്പുണ്ണിയെ ആയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക