Image

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയില്‍ ഫ്‌ളവേഴ്‌സ് യു.എസ്.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം

ബിജു സക്കറിയ Published on 19 July, 2017
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയില്‍ ഫ്‌ളവേഴ്‌സ് യു.എസ്.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം

ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ഫ്‌ളവേര്‍സ് ടിവിയും ചേര്‍ന്നൊരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയില്‍ വച്ച് ഫഌവേര്‍സ് ടിവി യു.എസ്.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ജൂലൈ 22 ന് ന്യൂയോര്‍ക്കിലെ ലീമന്‍ സെന്ററിലും ജൂലൈ 23ന് ഷിക്കാഗോയിലെ കോപ്പര്‍നിക്കസ് സെന്ററിലുമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.

ഫഌവേര്‍സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം മലയാളികളുടെ പ്രിയങ്കരരായ ഒരു കൂട്ടം കലാകാരന്‍മാരുടെ സാന്നിധ്യത്തിലാണ് ഫഌവേര്‍സ് യു.എസ്.എ. അമേരിക്കന്‍ മലയാളികള്‍ക്കായി മിഴി തുറക്കുന്നത് എന്ന് ഫഌവേര്‍സ് യു.എസ്.എ. സി.ഇ.ഓ. ബിജു സക്കറിയ പറഞ്ഞു. വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടുതന്നെ ലോക മലയാളികള്‍ക്ക് പ്രിയപ്പെട്ട ചാനലായി മാറിയ ഫഌവേര്‍സ് ടിവിക്ക് നേതൃത്വം വഹിക്കുന്നത് ഡയറക്ടേഴ്‌സ് ആയ ജോണ്‍ പി സറോ, ഇമ്മാനുവല്‍ സറോ, ഡോ.ജോ.ജോര്‍ജ്, സിജോ വടക്കന്‍, നെറിന്‍ സറോ, ടി.സി.ചാക്കോ എന്നിവരാണ്.

ഒപ്പം നോര്‍ത്ത് അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് ഹെഡ് ആയി ആനി ലിബുവും റീജ്യണല്‍ മാനേജേഴ്‌സ് ആയി രാജന്‍ ചീരന്‍(ന്യൂയോര്‍ക്ക/ന്യൂജെഴ്‌സി), ജീമോന്‍ ജോര്‍ജ്(പെന്‍സില്‍വാനിയ), ജോര്‍ജ് പോള്‍(ഹൂസ്ടന്‍), വിത്സന്‍ തരകന്‍(ഡാലസ്), ജോയ് കുറ്റിയാനി(മയാമി), സജി കരിമ്പന്നൂര്‍(റ്റാംമ്പ), നന്ദകുമാര്‍ ചക്കിങ്ങല്‍(ഒര്‍ലണ്ടോ), റെജി ചെറിയാന്‍(അറ്റ്‌ലാന്റ), മാത്യു തോമസ്(ഒഹായോ) എന്നിവരും ചുമതല വഹിക്കുന്നു.

ദേശീയ തലത്തില്‍ ഫഌവേര്‍സ് ടിവി യു.എസ്.എ.യ്ക്ക് സാങ്കേതിക വിദഗ്ധരായി പ്രവര്‍ത്തിക്കുന്നത് സോജി കറുകയില്‍, മഹേഷ് കുമാര്‍, ജില്ലി.വി.സാമുവല്‍, രേണു പിള്ളെ, ഡാനിയല്‍ വര്‍ഗീസ്, എബി ആനന്ദ്, രവികുമാര്‍ എടത്വ, ജിനോ ജേക്കബ്, റോജിഷ് സാമുവല്‍, റഈസ് ഉഴുന്നന്‍ എന്നിവരാണ്.

ഫഌവേര്‍സ് ടിവിയു.എസ്.എ.യുടെ അവതാരകരായും പബ്ലിക്ക് റിലേഷന്‍സ് ആയും സ്ഥാനമേറ്റിരിക്കുന്നത് സുനില്‍ ചാക്കോ, ജെംസണ്‍ കുരിയാക്കോസ്, ബ്ലെസ്സന്‍, ജോസ് മണക്കാട്ട് , ബിന്‍ഡാ ചെറിയാന്‍, റിന്‍ഡ റോണി, രജന രാധാകൃഷ്ണന്‍, പ്രവീണ മേനോന്‍, ഷൈനി ലെജി, റീബി സക്കറിയ, ശോഭ ജിബി, മഞ്ചു സുനില്‍, ലക്ഷ്മി പീറ്റര്‍, റീബി ഷാജി, ഷൈനി ലെജി, പ്രീതി ചിറ്റടിമേല്‍ എന്നിവരടങ്ങുന്ന നേതൃത്വമാണ്.

വരും നാളുകളില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവിധ പരിപാടികളുടെ പണിപ്പുരയിലാണ് ഫഌവേര്‍സ് ടിവി യു.എസ്.എ. ടീം അംഗങ്ങള്‍.

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയില്‍ ഫ്‌ളവേഴ്‌സ് യു.എസ്.എ.യുടെ ഔദ്യോഗിക ഉദ്ഘാടനം
Join WhatsApp News
വിദ്യാധരൻ 2017-07-19 12:10:53
നിസ്സഹരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് സാംമ്പ്രാജ്യത്തെ വിറപ്പിച്ച ഗാന്ധിയുടെ നാട്ടിൽ നിന്നുള്ള മലയാളികൾക്ക്  ഈ പരിപാടിയെ ബഹിഷ്കരിച്ചുകൊണ്ടു സംസ്കാരിക കേരളത്തിന്   ഒരു സന്ദേശം അയക്കാനുള്ള സന്ദർഭമാണിത്. സംസ്കാരിക കേരളത്തിന്റെ കെടാവിളക്കുകളായി വർത്തിക്കണ്ടവർ ആ വിളക്കുകൊണ്ട്  അത് കത്തിച്ചു ചാമ്പലാക്കാൻ ശ്രമിക്കുകയാണ്. സ്ത്രീത്വത്തെ എന്ത് വിലകൊടുത്തും കാത്തു സൂക്ഷിക്കേണ്ടവർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് ഇന്ന്  കാണുന്നത്. പ്രത്യകിച്ച് ആദ്ധ്യാത്മികരാഷ്ട്രീയസാംസ്കാരികസിനിമാലോകത്തുള്ളവർ.  ഇതിന്റെ ഭാരവാഹികൾ അമേരിക്കൻ മലയാളികളുടെ പേരിൽ ചുരുങ്ങിയത് ഈ വർദ്ധിച്ചുവരുന്ന പ്രവണത്തേക്കെതിരെ ഒരു പ്രസ്താവനയെങ്കിലും  നടത്തുമെന്ന് കരുതുന്നു.     
പൊതുജനം 2017-07-19 20:06:00
ദിലീപ് വന്നു പോയിട്ട് അധികം ആയില്ല. ഇപ്പോൾ നാട്ടിൽ നിന്ന് കേസ് അന്വേഷണത്തിന് അമേരിക്കയിലേക്ക് വരുന്നു എന്നാണ് കേൾക്കുന്നത്. അയാളുടെ ഫോൺ ഇവിടെയുള്ള ആരുടെയെങ്കിലും കൈയിൽ കൊടുത്തിട്ടുണ്ടോ എന്നറിയാനാണ് . ആ സംഭവങ്ങളുടെ ചൂട് മാറുന്നതിനു മുൻപാണ് വീണ്ടും കുറെ നാടിനടന്മാരേം പൊക്കി മറ്റൊരു പരിപാടിയുമായി വേറൊരു സംഘം എത്തുന്നത്. ഇനി ഇവനൊക്കെ തിരിച്ചു നാട്ടിൽ ചെന്ന് എന്തൊക്കെ കുഴപ്പമാണോ സൃഷ്ടിക്കാൻ പോകുന്നത്. എന്തായാലും ആര് എന്ത് തോണ്ടി മുതൽ താന്നാലും സ്വീകരിക്കരുത്. പിന്നെ വല്ലാത്ത പൊല്ലാപ്പാകും .  എന്തായാലും വിദ്യാധരൻ പറഞ്ഞതുപോലെ നല്ല രണ്ടു ഉപദേശവും കൂടാതെ ദിലീപ് ഒപ്പിച്ച പരിപാടി പോലെ ഒപ്പിച്ചാൽ അമേരിക്കയുടെ പടി കയറ്റില്ലെന്ന് ഒരു മുന്നറിയിപ്പും കൊടുക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക