Image

കേരള പുരുഷന്‍? ( ലേഖനം: ബി.ജോണ്‍ കുന്തറ)

Published on 19 July, 2017
കേരള പുരുഷന്‍? ( ലേഖനം: ബി.ജോണ്‍ കുന്തറ)
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഒട്ടനവധിപുരുഷന്മാര്‍ 'മിസോജിനിറ്റ്‌സ് ' ആണോ? മിസോജിനിറ്റ്‌സ് എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായി ഒരുപദം നോക്കിയിട്ടു ഞാന്‍ കണ്ടില്ല. ലൈംഗീക വിഭജനമനോഭാവം ഉള്ളവ്യക്തി എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.

കഴിഞ്ഞ അമേരിക്കന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ട്രമ്പ് ഒരു മിസോജിനിറ്റ് എന്ന്രാഷ്ട്രീയക്കാരും പലേ മാധ്യമങ്ങളുംപറയുന്നത് കേട്ടൂ .അതവിടെ നില്‍ക്കട്ടെ എന്റെ വിഷയം ഇന്ത്യയില്‍ ഇ ന്നുകാണുന്ന സ്ത്രീപീഡനങ്ങളും അവക്കുനേരെ പൊതുജനപ്രാമാണികളുടെ സമീപനം കൂടാതെ വിലയിരുത്തല്‍, അവലോകനം, പഴിചാരലുകള്‍.

ഒരുസ്ത്രീ, പുരുഷന്മാരാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടു േമ്പാള്‍ സമൂഹത്തിലെ പലേപ്രമുഖ വ്യക്തികളില്‍നിന്നും കേട്ടിട്ടുള്ള പരാമര്‍ശങ്ങള്‍ ഇവിടെ ഓര്‍ക്കുന്നു. ഇര, ഇട്ടിരുന്ന കുപ്പായമാണ് കാരണംകാലുകള്‍ പുറത്തുകാട്ടുന്ന കളസം, ജീന്‍സ് ധരിച്ചുനടക്കുക,ഇങ്ങനെ പോവുന്നു പട്ടിക അഥവാ, പീടിക്കപ്പെട്ട പെണ്‍കുട്ടി എന്തിനു ആസ്ഥലത്തു ആ സമയത്തുപോയി?

ഈയടുത്ത കാലത്തു ജിഷ എന്നഒരു,ദളിത് സമുദായത്തില്‍ നിന്നുമുള്ള, നിയമപഠന വിദ്യാര്‍ത്ഥിനി മാനഭംഗപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഇതുസംഭവിച്ചതിന്റെ പിന്നിലെകാരണം കണ്ടുപിടിക്കണം എന്നതായിരുന്നു കേരളത്തിലെ പലേ ബുദ്ധിജീവികളുടേയും ഒരുശ്രമം സൂഷ്മപരിശോധനയില്‍ കണ്ടഒരുകാരണം ദാരിദ്ര്യമാ യിരുന്നു. ഉടനടി അഭ്യര്‍ത്ഥനകള്‍ മുഴങ്ങിആകുടുംബത്തിന് ഒരുവീടുവയ്ച്ചുകൊടുക്കണമെന്ന്. എന്നുവച്ചാല്‍ പുരുഷവര്‍ഗ്ഗത്തില്‍നിന്നും അങ്ങോനോരാക്രമണം ഉണ്ടായതിന്റെ കാരണം ജിഷക്ക് നല്ലൊരുവീടില്ലായിരുന്നു. പാവങ്ങള്‍ സൂക്ഷിക്കുക.നിങ്ങളുടെ ദാരിദ്ര്യം ചിലപ്പോള്‍പുരുഷനെ കാമാസക്ത്‌നാക്കും?
മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനെപ്പറ്റി ഒരുപൊതുചടങ്ങില്‍ പ്രതികരിച്ചത് ശ്രദ്ധിക്കുക "ഒരുധീരപുരുഷനാണ് ഒരുയുവതിയുടെ മാനംരക്ഷിക്കുന്നത്" ഇതിലുള്ളരു സാരം,

ഒരുപുരുഷന്‍ ധീരനായിരിക്കണം ഒരുസ്ത്രീയെ ബലാത്സംഗ പ്പെടുത്താതിരിക്കണമെങ്കില്‍? ഇന്ത്യയിലെ പുരുഷന്മാരെ ധീരവാന്മാര്‍ ആക്കുന്നതിന് മമ്മൂട്ടിസാര്‍ ഒരുകളരി തുടങ്ങൂ? ധീരതഇല്ലായ്മ ആയിരുന്നോ ആ യുവാക്കളെ ആ ഒരുഹീനകൃത്യത്തിന് നയിച്ചത്? ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍പലപ്പോഴും പൊതുജനത്തിനു ബുദ്ധിജീവികള്‍ നല്‍കുന്ന സാരോപദേശമാണ് .
ഇസ്ലാംമതവും അനുശാസിക്കുന്നത് വ്യത്യസ്തമല്ലാ. സ്ത്രീകള്‍ ശരീരംമുഴുവന്‍ തലമുതല്‍പാദംവരെ മറച്ചുവേണം പുറത്തിറങ്ങേണ്ടത് .എങ്കില്‍ മാത്രമേസമുദായത്തിന് ഒരുപുരുഷനെ ധീരനായി സൂക്ഷിക്കുവാന്‍ പറ്റൂ? പുരുഷന്‍ സ്ത്രീയുടെ നഗ്‌നഹസ്തങ്ങളോ കാലുകളോകണ്ടാല്‍ അവന്റെ എല്ലാ നിയന്ത്രണവുംതെറ്റും അവന്‍ കാമാസക്തനാകും പിന്നെ ഒന്നുംപറഞ്ഞിട്ടു കാര്യമില്ല.

സ്ത്രീകളാണ് ഇവിടെ തെറ്റുകാര്‍. അവരുടെ ഓരോനീക്കവും തികഞ്ഞ അടക്കവുംഒതുക്കവും ഉള്ളതാ യിരിക്കണം. ഇതാണ് ഇന്‍ഡ്യയിലെ സദാചാരസൂക്ഷിപ്പുകാരുടേയും പലേ പണ്ഡിതരുടേയും വാദമുഖം. ചുരുക്കത്തില്‍ പുരുഷമേല്‍ക്കോയ്മ നിങ്ങള്‍ സ്ത്രീകള്‍ അനുസരിക്കണം.
ഇവിടെ പുരുഷന്‍മാരുടെ ധീരതയുടെ കുറവല്ല നികത്തേണ്ടത് പിന്നേയോ. സ്ത്രീകളെ രണ്ടാം സ്ഥാനത്തുകാണുന്ന പുരുഷന്റെ മനോഭാവത്തിനുള്ള തികഞ്ഞ മാറ്റമാണുവരേ ണ്ടത്. പലേസ്ത്രീകളും വിളിച്ചുപറയുന്നുണ്ട്, ഇത്‌പെണ്ണുങ്ങള്‍ വരുത്തിവെയ്ക്കുന്ന ഒരുവിനയല്ല. നിങ്ങള്‍പുരഷന്മാരാണ് ആത്മപരിശോധന നടത്തേണ്ടത്. ഞങളുടെശാരീരിക ബലഹീനതയെ പുരുഷവര്‍ഗംചൂഷണംനടത്തുന്നു ഇതല്ലേ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നടക്കുന്നത്?
മമ്മൂട്ടിയെ പോലുള്ള സിനിമാലോകത്തെ വമ്പന്‍മ്മാര്‍ ഒന്ന് ചിന്തിച്ചുനോക്കൂ. നിങ്ങള്‍ പുറത്തിറക്കിയിട്ടുള്ളതും, പുറത്തിറക്കുന്നതുമായ എത്രയോ സിനിമക ളില്‍ സ്ത്രീകളെ വെറും ബുദ്ധിശൂന്യരായും മടയികളായുംചിത്രീകരിച്ചിരിക്കുന്നു. നിങ്ങളുടെ ഹാസ്യംഎന്നു പറയുന്ന കോമാളിത്തരങ്ങളുടെവീര്യംകൂട്ടുന്നതിന് എത്രയോ സ്ത്രീകഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു? ഇവര്‍നിങ്ങളുടെ താളങ്ങള്‍ക്കുതുള്ളും നിങ്ങളല്ലേ സൂപ്പര്‍സ്റ്റാര്‍സ് നിങ്ങളല്ലേ ഈ പുതുമുഖങ്ങ ളുടെ ഭാവി തീരുമാനിക്കുന്നത്? നടന്മാരൊക്കെ സൂപ്പര്‍സ്റ്റാറുകള്‍ എത്രനടികള്‍ ഈപദവിയില്‍എത്തിയിട്ടുണ്ട്? ദിലീപിന്റെ കയ്യില്‍വിലങ്ങുവീണ സംഭവവും ഒന്ന് പരിശോധിക്കൂ.

ഒരുപ്രമുഖ നടി മൃഗീയമായി അധിക്ഷേപിക്കപ്പെട്ടു ഇവിടെ ലൈംഗിക വേഴ്ച അല്ലായിരുന്നു ആക്ര മിയുടെഉദ്ദേശം എന്തായിരുന്നു? ഒരുസ്ത്രീയുടെ നഗ്‌നശരീരം ഒരന്യപുരുഷന്‍ കാണുന്നതാ ണ് അവള്‍ക്കുകിട്ടാവുന്നതില്‍ ഏറ്റവുംവലിയ അപമാനം.അയാളുടെ കാമാസക്തിയല്ല ഇതു ചെയ്യിച്ച ത്കാരണം ഇവിടെ ഒരു റേപ്പ്‌നടന്നതായി തെളിവുകള്‍ പറയുന്നില്ല. ആര്‍ക്കോവേണ്ടിപണംവാങ്ങി, നടത്തിയ പകപോക്കല്‍.

ഇതേക്കുറിച്ചു മറ്റുസിനിമാക്കാര്‍ക്കും അറിയാമായിരുന്നുഎന്നതല്ലേ വാസ്തവം?ഇതെല്ലാംഅറിഞ്ഞു കൊണ്ടല്ലേ 'അമ്മ എന്നസിനിമാ വ്യവസായ സംഘടന, പതിമൂന്നുമണിക്കൂര്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കു വിധേയനായ ദിലീപിനെ ഒരുനിരപരാധി എന്നനിലയില്‍ അവരു െടമീറ്റിംഗില്‍ സം സാരിക്കുവാന്‍ അനുവധിച്ചതും മറ്റുപ്രമുഖ നേതാക്കള്‍ മാധ്യങ്ങളുടെ ചോദ്യങ്ങളെ ശകാരിച്ചു ശമിപ്പിച്ചതും. ഇവിടെദിലീപിനെ ആണ്പലരും പീഡിക്കപ്പെട്ടവനായി കാണുന്നത്. ഒരുനടിവിളിച്ചുകൂവുന്നതു കേട്ടു, ആക്രമിക്കപ്പെട്ട നടിക്കില്ലാത്തരോഷം നിങ്ങള്‍ക്കെന്തിനെന്ന്.

വേലിതന്നെ വിളവുതിന്നുന്നു എന്നതല്ലേ ഇവിടെനടന്നത്? ഇരയും ആക്രമിയും മുന്‍പരിചയക്കാര്‍. നടിക്കു മാത്രമല്ല ഇയാള്‍ സിനിമാലോകത്തുള്ള പലരുടേയും ഒരു സഹായി. എന്തുതരം സഹായം എന്നത് രഹസ്യം. ആക്രമിക്കപ്പെട്ട നടിയുംദിലീപുമായും വളരെ നാളുകളായു ം നല്ലബന്ധത്തില്‍ ആയിരുന്നെന്നും പിന്നീട് ദിലീപിന്റെ വിവ ാഹവേര്‍പാടോടുകൂടി ഇവരുടെഅടുപ്പം തീര്‍ന്നെന്നും ഇവര്‍ശത്രുക്കളായി എന്നെല്ലാംപരസ്യമായ രഹസ്യങ്ങള്‍.

സിനിമാക്കാരുടെ ലോകത്തില്‍. 'അമ്മ എന്ന സംഘടന നടത്തിയത ്‌പെ ാതുജനത്തിന്റെ കണ്ണില്‍ മണ്ണിടുന്നതിനുള്ള ശ്രമമല്ലെ ?നിങ്ങള്‍ പലേ മെഗാസ്റ്റാറുകള്‍ കുപ്പക്കുഴിയിലെ ആരോഗ്യമുള്ള, എവിടേയും പറന്നുചെല്ലാം എന്ന അഹംഭാവമുള്ള ഈച്ചകളാണ്.

ചില നാണംകെട്ട രാഷ്ട്രീയക്കാര്‍ മുതല്‍ ഏതെങ്കിലും കാരണവശാല്‍, ദിലീപ് നിരപരാധി ആയിതിരികെ വന്നാല്‍ തങ്ങള്‍ക്കു ലാഭമുണ്ടാകും എന്നാശിക്കുന്നു പലേനടീനടന്മാരും ദിലീപിന്റെ വിഴുപ്പുതാങ്ങുന്നതിന് ഇറങ്ങിയിട്ടുണ്ട്.

നിങ്ങള്‍ക്കു ദിലീപുപുറത്തേക്കു എറിഞ്ഞുകൊടുത്തിട്ടുള്ള റൊ ട്ടികഷനങ്ങളുടെ കണക്കുകള്‍പറയാം. ഇവിടെ ദിലീപാണ് വേദനസഹിക്കുന്നതെന്നും പറയാം. എന്തുവേദന? പട്ടുമെത്തയില്‍ ഉറങ്ങാന്‍ പറ്റുന്നില്ല?

മൃഗീയമായി ആക്രമിക്കപ്പെട്ട നടിക്ക് ആര് മനഃസമാധാനം നല്‍കും നീതികൊടുക്കും? നടന്നതുനടന്നു ഇന്നിനിനമുക്കുഭാവിയേപ്പറ്റി ചിന്തിക്കാം ആരുടെ? പുരുഷന്റെയോ സ്ത്രീയുടേയോ അതോ ദിലീപിന്‍റ്റെയൊ ?

ഇവിടെയും പണവും സ്വാധീനവും അതിന്റെ കളികള്‍ നടത്തും ആരുംശിഷിക്കപ്പെടുവാന്‍ പോകുന്നില്ല. പെണ്ണുങ്ങളാണ് പുരുഷനെക്കൊണ്ട് തെറ്റുചെയ്യിച്ചത് ബൈബിളില്‍പറയുന്നതും അതുതന്നെ. സ്ത്രീക്കുചെയ്യുവാന്‍ പറ്റുന്നത് മര്യാദക്ക് അടക്കവും ഒതുക്കവും കാട്ടി പുരുഷനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വേഷങ്ങള്‍ ധരിക്കാതെയും ഒരനുസരണയുള്ള കുട്ടിയായി നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക