Image

നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജു വാര്യരെ സാക്ഷിയാക്കില്ല

Published on 19 July, 2017
നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജു വാര്യരെ സാക്ഷിയാക്കില്ല
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യരെ സാക്ഷിയാക്കില്ല. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിന്റെ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കുമെന്നും എ വി ജോര്‍ജ് വ്യക്തമാക്കി.

നേരത്തേ ദിലീപിനെതിരെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷി മൊഴി പറയുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവിന്റെ പേര് സാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം മഞ്ജു വാര്യരുമായുള്ള ദാമ്ബത്യ ബന്ധം തകര്‍ന്നതായിരുന്നു.

ദിലീപുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മഞ്ജുവിന് നടി കൈമാറിയിരുന്നു. ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചനമാണ് നടിയെ ആക്രമിക്കാനുള്ള പ്രതികാരമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക