Image

എവെയ്ക്ക് -2017 ടൊറന്റോ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 19 July, 2017
എവെയ്ക്ക് -2017 ടൊറന്റോ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ടോറോണ്ടോ : Canada spiritual Youth group ന്റെ നേതൃത്വത്തില്‍ നടക്കുന്ന എവെയ്ക്ക് -2017 ടൊറന്റോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ മാസം ജൂലൈ 28, 29 തീയതികളില്‍ ടോറോന്റോയിലെ എറ്റോബിക്കോയിലുള്ള Abundant life christian assembly (145 Dixon Rd, Etobicoke, ON M9P 2L7) യില്‍ വെച്ചാണ് ഈ ആത്മീയ സമ്മേളനം നടക്കുന്നത്.

പാസ്റ്റര്‍ ബെനിസണ്‍ മത്തായി മുഖ്യ പ്രഭാഷകനായ മീറ്റിംഗുകളില്‍ ടോറോന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പ് ആയ ഇന്‌സ്പിരേഷന്നല്‍ ബാന്‍ഡും പാസ്റ്റര്‍ ചാര്‍ലി സാം ബാബുവും സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്‍കും.

ഗ്രെയ്റ്റര്‍ ടോറോണ്ടോയിലെയും ഹാമില്‍ട്ടണ്‍ നയാഗ്ര, കിച്ച്‌നര്‍ ലണ്ടന്‍,വിന്‍ഡ്‌സര്‍ തുടങ്ങിയ പട്ടണങ്ങളിലെ വിശ്വാസികളുടെ ഒരു ആത്മീയ സമ്മേളനം കൂടിയാണിത്.

ജൂലൈ 28 നുo 2 9 നും വൈ കുന്നേരം 7 മണിക്ക് പൊതു മീറ്റിങ്ങുകളും 29 നു രാവിലെ 10 മുതല്‍ 4 .30 വരെ പ്രത്യേക ഉണര്‍വ് യോഗങ്ങളും ഉണ്ടായിരിക്കുന്നതാണ് .

ഇതോടൊപ്പം തന്നെ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി മാത്രം ജൂലൈ 29 നു തിമോത്തി ഇന്‍സ്റ്റിറ്റ്യൂട്ട് കിഡ്‌സ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് .രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രോഗ്രാമുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് free രെജിസ്‌ട്രേഷനും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സാം പടിഞ്ഞാറേക്കര 905 516 2345 ഷാരോണ്‍ മാത്യു 647 764 9518 ബിമല്‍ റോയ് 647 786 9
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക