Image

2016 ല്‍ ആത്മഹത്യ ചെയ്‌തത്‌ 11,400 കര്‍ഷകരെന്ന്‌ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍

Published on 20 July, 2017
2016 ല്‍ ആത്മഹത്യ ചെയ്‌തത്‌ 11,400 കര്‍ഷകരെന്ന്‌ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍
ന്യൂദല്‍ഹി: 2016ല്‍ രാജ്യത്ത്‌ ആത്മഹത്യ ചെയ്‌തത്‌ 11,400 കര്‍ഷകരെന്ന്‌ കേന്ദ്ര കാര്‍ഷിക മന്ത്രി രാധ മോഹന്‍. പാര്‍ലമെന്റിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

' 2016ലെ ദേശീയ െ്രെകം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കു പ്രകാരം 11400 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. 2015ല്‍ അത്‌ 12,602 ആയിരുന്നു.' കര്‍ഷക പ്രതിസന്ധിയുമായ ചര്‍ച്ചയ്‌ക്കിടെ ഉയര്‍ന്ന ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

വരുമാനം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കര്‍ഷക ആത്മഹത്യകള്‍ തടയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അതിന്‌ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയ്‌ക്കുള്ള ബജറ്റ്‌ വിഹിതം വര്‍ധിപ്പിക്കുന്ന കാര്യമുള്‍പ്പെടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക്‌ ലാഭകരമായ പ്രതിഫലം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന്‌ നേരത്തെ കോണ്‍ഗ്രസ്‌ അംഗം ജ്യോതിരാദിയ സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. 

2014ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ കാര്‍ഷിക ചിലവിന്റെ 1.5 മടങ്ങ്‌ മിനിമം സപ്പോര്‍ട്ട്‌ െ്രെപസ്‌ ആയി ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ ബി.ജെ.പി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുപാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക