Image

കോഴ: ബിജെപി മൗനത്തില്‍: പ്രതിരോധിക്കാനാകാതെ നേതാക്കള്‍

Published on 20 July, 2017
കോഴ: ബിജെപി മൗനത്തില്‍:  പ്രതിരോധിക്കാനാകാതെ നേതാക്കള്‍


സ്വകാര്യ മെഡിക്കല്‍ കോളെജ്‌ സ്ഥാപിക്കാനായി നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങിയെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന്‌ പിന്നാലെ ബിജെപി നേതൃത്വം പ്രതിരോധത്തില്‍. 

കോഴറിപ്പോര്‍ട്ട്‌ പാര്‍ട്ടി പൂഴ്‌ത്തിവെച്ചെന്ന വിവരം കൂടി പറത്തുവന്നതോടെ നേതൃത്വം തീര്‍ത്തും മൗനത്തിലായി. അന്വേഷണറിപ്പോര്‍ട്ട്‌പുറത്തുവന്ന്‌മണിക്കൂറുകള്‍ക്കുശേഷവും പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായില്ല.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍നിന്ന്‌ അനുമതി വാങ്ങിക്കൊടുക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ കൈപ്പറ്റിയെന്നാണ്‌ പാര്‍ട്ടി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്‌ കെപി ശ്രീശന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌. 

ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷവും അത്‌ പൂഴ്‌ത്തിവെച്ച്‌ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. റിപ്പോര്‍ട്ട്‌ പുറത്തുവന്ന സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയോഗം നാളെ ചേരും.

കോണ്‍ഗ്രസിനെതിരായ അഴിമതി ആരോപണം അതിശക്തമായി ഉയര്‍ത്തിയാണ്‌ ബിജെപി ദേശീയ തലത്തില്‍ ശക്തമായ പ്രചാരണം നടത്തുന്നത്‌. കേരളത്തിലും ബിജെപി അഴിമതിക്കെതിരായ യുദ്ധത്തിലെന്നായിരുന്നു അവകാശവാദം. 

ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാനഘടകത്തോട്‌്‌ വിശദീകരണം തേടിയിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക