Image

രാംനാഥ്‌ കോവിന്ദ്‌ ഇന്ത്യയുടെ രാഷ്ട്രപതി

Published on 20 July, 2017
രാംനാഥ്‌ കോവിന്ദ്‌ ഇന്ത്യയുടെ രാഷ്ട്രപതി

ന്യൂഡല്‍ഹി :രാംനാഥ്‌ കോവിന്ദ്‌ ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി.  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്‌. 

77 വോട്ടുകളാണ്‌ അസാധുവായത്‌. 11 സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ രാംനാഥ്‌ ജയിക്കുവാന്‍ ആവശ്യമായ വോട്ടുമൂല്യം കടക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി മീര കുമാറിന്‌ 225 എംപിമാരുടെ വോട്ടാണ്‌ നേടാനായത്‌.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമായിരുന്നു വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ്‌ ആയിരുന്നു ഇത്തവണ, ഏകദേശം 99 ശതമാനം. 

എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്‌. സംസ്ഥാന ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായാണ്‌ എംഎല്‍എമാരുടെ വോട്ടു മൂല്യം കണക്കാക്കുന്നത്‌

ഇലക്ട്രല്‍ കോളേജിന്റെ മൊത്തം വോട്ടു മൂല്യത്തിന്റെ 65.65 ശതമാനം വോട്ടുകളും നേടിയാണ്‌ കോവിന്ദിന്റെ വിജയം. 34.35 ശതമാനം വോട്ടാണ്‌ മീരാകുമാറിന്‌ നേടാനായത്‌.

കോണ്‍ഗ്രസിന്‌ തലവേദനയായി ഗോവയിലും ഗുജറാത്തിലും വോട്ട്‌ ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട്‌ മാത്രമാണ്‌ മീരാ കുമാറിന്‌ ലഭിച്ചത്‌. 

ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട്‌ മാത്രമാണ്‌ മീരാകുമാറിന്‌ ലഭിച്ചത്‌. 21 എംപിമാരുടെയും 16എംഎല്‍എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.

ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ്‌ കോവിന്ദ്‌ അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. 

ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ്‌ പിന്തുണ ലഭിച്ച മീരാകുമാറിന്‌ 45.7 ശതമാനം വോട്ട്‌ നേടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക