Image

ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത! ((കാവ്യനിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 20 July, 2017
ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത! ((കാവ്യനിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
"വരികളാല്‍ ക്രമീകരിക്കപ്പെടുന്ന ഭാഷയുടെ ശബ്ദമാണ് കവിത. വൃത്തത്തിനെക്കാള്‍, താളത്തേക്കാള്‍, ബിംബങ്ങളെക്കാള്‍ ശബ്ദാവര്‍ത്തനങ്ങളേക്കാള്‍, ആലങ്കാരിക ഭാഷയെക്കാള്‍ വരികളാണു കവിതയെ നമ്മുടെ കവിതാനുഭവങ്ങളില്‍ മറ്റു എഴുത്തുകളില്‍ നിന്നും വേര്‍തിരിക്കുന്നത്.'' (ജെയിംസ് ലോങ്ങന്‍ബാക്ക്).

കവികള്‍ക്കറിയാം എവിടെയാണ് അവരുടെ വരികള്‍ അവസാനിപ്പിച്ച് അടുത്ത വരി തുടരേണ്ടതെന്ന്. ഗദ്യരചനയിലും കവിതാരചനയിലും ഉപയോഗിക്കുന്നത് വാക്കുകള്‍ തന്നെ. എന്നാല്‍ കവിതയില്‍ ഉപയോഗിക്കുന്ന വാക്കുകളും അവയെ വരികളാക്കി ക്രമീകരിക്കുന്നതിലും കവികള്‍ അവരുടെ കഴിവ് പ്രകടമാക്കുന്നു. ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍ വായിക്കുമ്പോള്‍ കവിതകളെ അദ്ദേഹം അണിയിച്ചൊരുക്കുകയാണെന്ന് വായനകാരനു തോന്നാം.അതുകൊണ്ട് കവിതകളെല്ലാം വ്രുത്തനിബദ്ധമാണെന്നു അര്‍ത്ഥമാക്കുന്നില്ല. അതേസമയം വ്യാകരണ നിബന്ധനകളേക്കാള്‍ എഴുതുന്ന വിഷയത്തിന്റെ ആവിഷ്കാര സൗകുമാര്യത്തില്‍ കവി ശ്രദ്ധിക്കുന്നത് കാണാം.വിഷയാനുസ്രുതമായി അദ്ദേഹം വരികളുടെ എണ്ണവും വരികളിലെ അക്ഷരങ്ങളും ചിട്ടപ്പെടുത്തുന്നു. അത്തരം കവിതകള്‍ അനുവാചകമനസ്സുകളെ ആകര്‍ഷിക്കയും അതില്‍ മുഴുക്കുകയും ചെയ്യുന്നു.മാര്‍ജിനുകളുടെ നിയന്ത്രണത്തിനുള്ളില്‍ അച്ചടിക്കുന്നത് ഗദ്യമാണെങ്കില്‍, മാര്‍ജിനുകളെ ശ്രദ്ധിക്കാതെ, പ്രത്യേകിച്ച് വലത് വശത്തെ മാര്‍ജിനെ ശ്രദ്ധിക്കാതെ എഴുതുന്നത് കവിതയാണെന്ന് മേരി ഒളിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കവിത വായിക്കുമ്പോള്‍ അതു വായനാസുഖം തരുന്നെങ്കില്‍ വായനകാരന്‍ അതു മുഴുവന്‍ വായിക്കുന്നു.ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍ സാമാന്യേന ഭാവഗീതങ്ങള്‍, കഥാരൂപമായ കവിതകള്‍, വിവരണാത്മകമായ കവിതകള്‍ എന്നതിനു പുറമേ പ്രബോധനപരമായ വിഭാഗത്തിലും പെടുന്നവയാണ്.

ഇദ്ദേഹത്തിന്റെ ആദ്യ കവിത "നിത്യചൈതന്യം' പരിശോധിക്കുമ്പോള്‍ കാണുന്നത് കവിയുടെ മനസ്സില്‍ പടരുന്ന ദുഃഖത്തിന്റെ വിഷാദമാണ്. എന്നാല്‍ ആ ദുഃഖത്തില്‍ മുഴുകിയിരുന്നു വിലപിക്കാനല്ല കവിയുടെ തീരുമാനം. അജ്ഞതയുടെ മൂടല്‍ മഞ്ഞില്‍മറഞ്ഞിരിക്കുന്ന ഒരു തത്വസംഹിതയെ (Metaphysical mist) അദ്ദേഹം പുറത്ത് കൊണ്ടു വരുന്നു.ഈശ്വരചൈതന്യം നിന്നില്‍ തന്നെയുണ്ടു; ആ വെളിച്ചമാണു നമ്മെ നയിക്കുന്നത്. എന്നാല്‍ അതറിയാതെ മനുഷ്യര്‍ വെളിക്ലം അന്വേഷിക്ല് നടക്കുന്നതിലാണു കവിക്ക് ദു:ഖം. അതുകൊണ്ട് അദ്ദേഹം ഉറക്കെ ആ സത്യം വിളിച്ചു പറയുന്നു ഒപ്പം ആ പ്രപഞ്ച ശക്തിയോട് അപേക്ഷിക്കുന്നു ധര്‍മ്മമാര്‍ഗത്തിലൂടെ ഞങ്ങളെ തെളിക്കൂ.വളരെ ചെറിയ ഒരു കവിതയാണിത്. ഭാരതീയ സാംസ്കാരിക പൈത്രുകത്തില്‍ നിന്നും ഉള്‍കൊള്ളുന്ന ദര്‍ശനത്തിന്റെ പരിവേഷം ഇതിനു ലഭിക്കുന്നു. തമസോമ ജ്യോതിര്‍ഗമയ എന്നു ഋശ്വീരന്മാരുംപാടി.ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ എന്നു ആശാനും പാടിയിട്ടുണ്ടു. എന്തുകൊണ്ടാണു മനുഷ്യന്‍ ഈശ്വരനെ ഓര്‍ക്കുകയും അവനെ പൂജിക്കുകയും ചെയ്യേണ്ടത്. അതാണു കവി ഇവിടെ വ്യക്തമാക്കുന്നത്. അതായ്ത് മനുഷ്യനാണു ഈ പ്രപഞ്ചത്തില്‍ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ഡപാട്.(anthropocentric) അതു ഈശ്വരന്റെ വരദാനമാണു. അപ്പോള്‍ അവനെ നമ്മള്‍ എപ്പോഴും സ്മരിക്കേണ്ടതുണ്ടു. നന്മയുടെ വഴിയാണു എല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരനെ അന്വേഷിക്കുന്നവര്‍ സത്യത്തെ അന്വേഷിക്കുന്നു. സമൂഹത്തിന്റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കുന്ന കവികള്‍ സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധത കവിതകളിലൂടെ പ്രകടമാക്കുന്നു.ശീ പുത്തന്‍ കുരിസ്സിന്റെ കവിതകള്‍ അദ്ദേഹത്തിനു സമൂഹത്തോടുള്ള കടമയും കടപ്പാടും പ്രകടിപ്പിക്കുന്നവയാണ്.ഇദ്ദേഹത്തിന്റെ ഇതരകവിതകള്‍ എല്ലാം ദാര്‍ശനികസമസ്യകള്‍ ഉള്‍കൊള്ളുന്നവയല്ലെങ്കിലും പ്രമേയങ്ങള്‍ വായനകാര്‍ക്ക് പരിചിതമാണ്. പുരോഗമനപരമായ ആശയങ്ങള്‍ ഇദ്ദേഹത്തിനു കാവ്യപ്രചോദനം നല്‍കുന്നു.പദങ്ങളുടെ ഒഴുക്കിനൊപ്പം ഗാനങ്ങളുടെ ഒരു ഈണം കൂട്ടിചേര്‍ക്കുന്ന രചനാസവിശേഷം ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രകടമാണ്.കുറുക്കന്‍ രാജാവായാല്‍ എന്ന കവിത ഒരു വടക്കന്‍ പാട്ടിന്റെ താളത്തോടെ വായിച്ചുപോകാവുന്നതാണ്.

വായനകാരുടെ ശ്രദ്ധയാകര്‍ഷിക്കാത്ത കവിതയെ കവിതയായി കണക്കാക്കാന്‍ കഴിയില്ലെന്ന ചിന്ത അമേരിക്കന്‍ മലയാളി സമൂഹത്തിനു ബാധകമല്ല. കാരണം എന്തെഴുതിയാലും അവരുടെ ശ്രദ്ധ ഇതുപോലെ എനിക്കും എഴുതാന്‍ കഴിയുമെന്നവിശ്വാസത്തിലാണ്. അതുകൊണ്ട് കവിതകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ധാരാളം കവികള്‍ പ്രതിദിനം പിറവിയെടുക്കുന്നത് കാണാം. സാന്ദര്‍ഭികമായി പറയട്ടെ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ അപചയത്തിന്റെ ആരംഭം ഈ ദുഷ്പ്രവണതയില്‍ നിന്നാണ്.ഉണ്ടായത്, ഉണ്ടായികൊണ്ടിരിക്കുന്നത്.

നമ്മള്‍ വായിക്കപ്പെടണമെങ്കില്‍ നമ്മള്‍ എഴുതുന്നത് വായനകാരനു താല്‍പ്പര്യം ഉളവാക്കുന്നതായിരിക്കണം. ശ്രീ പുത്തന്‍കുരിസ്സിന്റെ കവിതകള്‍ എല്ലാം വ്യത്യസ്തമായ അവതരണ രീതി സ്വീകരിച്ചവയാണു. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകളാണു അദ്ദേഹം കവിതകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെ വാക്കുകളെ ഒരു പ്രത്യേക മാത്രയില്‍ അദ്ദേഹം ഒരുക്കുന്നു. ഓരോ വിഷയത്തിനും അനുയോജ്യമായ രീതി (.Style) അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഉപദേശങ്ങള്‍, അനുശാസനങ്ങള്‍ പൊതുവെ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതാണു; അതു കൊടുക്കാനാണു അവര്‍ക്കിഷ്ടം. അമേരിക്കന്‍ കവി റോബര്‍ട് ഫ്രോസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. " നമ്മള്‍ക്കറിയാത്ത എന്തെങ്കിലും ചെയ്യാന്‍പറയുന്നതാകരുത് അല്ലെങ്കില്‍ നമ്മെ ഉദ്ധരിക്കാനോ, പഠിപ്പിക്കാനോ ശ്രമിക്കുന്നതോ ആകരുത് കവിത.കുറുക്കന്‍ രാജാവായാല്‍ എന്ന കവിതകപടവേഷം ധരിച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരെ സൂക്ഷിക്കണം എന്ന ഉപദേശമാണു തരുന്നതെങ്കിലും അതു പറയാന്‍ ഒരു കഥയെ പ്രയുക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണു നമ്മള്‍ വഞ്ചിക്കപ്പെടുന്നതെന്നും കവി വ്യക്തമാക്കുന്നുണ്ട്. മോടിയിലും ആഢംബരങ്ങളിലും മയങ്ങിപോകുന്ന ഒരു ബലഹീനത മനുഷ്യമനസ്സുകള്‍ക്കുള്ളത്‌കൊണ്ടാണു അവര്‍ ചതിക്കുഴികളില്‍ വീഴുന്നത്. നീലക്കുറുക്കന്‍ രാജാവായപ്പോള്‍ മ്രുഗങ്ങള്‍ അതു ആഘോഷമാക്കി. നിജസ്ഥിതി അന്വേഷിക്കുന്നില്ല. മനുഷ്യരുടേയും അവസ്ഥ അതു തന്നെ. ഒരു കാര്യം കവി ഇവിടെ സൂചിപ്പിക്കുന്നത് ശ്രദ്ധിക്കാം'' ചാമരം വീശുന്നമാതിരിയാ മാമരക്കൊമ്പൊന്നിളകി നിന്നു" ചാമരം വീശുന്നപോലെയെന്നു തോന്നിയത് മ്രുഗങ്ങള്‍ക്കാണു പക്ഷെ മരകൊമ്പ് ഇളകി നില്‍ക്കയാണു ചെയ്തത്. അതൊരു അശുഭ ലക്ഷണമായി കാണാന്‍ മ്രുഗങ്ങള്‍ക്ക് കഴിഞ്ഞില്ല.ആഡംബരങ്ങളില്‍ നിന്നുളവാകുന്ന ആനന്ദം ക്ഷണികമാണെന്ന കവിയുടെ ചിന്തയെ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരും ആപത്തില്‍പെടുന്നവരെ ശരിയായി ചിന്തിക്കുന്നില്ല.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിക്ല് എഴുതുന്ന കവികള്‍ വാസ്തവത്തില്‍ അവ ആഴത്തില്‍ മനസ്സിലാക്കിയിട്ടല്ല എഴുതുന്നത്. അത് അവരുടെ ഭാവനാവിലാസമായിരിക്കാം. ഭാവനയില്‍ കാണുന്ന സൗന്ദര്യം, സമാധാനം, സ്‌നേഹം, പ്രേമം, ബന്ധങ്ങള്‍ ഇവ ജീവിതത്തില്‍ പ്രായോഗികമാകണമെന്നില്ല. ചുറ്റിലും അരങ്ങേറുന്ന ജീവിതത്തിന്റെ സ്പര്‍ശം, തുടിപ്പ്, ചേതന ഇവയൊക്കെ പ്രസ്തുത വികാരങ്ങളോട് ചേര്‍ക്കുന്ന കവികള്‍ കവിതയെ ചൈത്യന്യപൂര്‍ണ്ണമാക്കുന്നു.ശ്രീ പുത്തന്‍ കുരിശ്ശിന്റെ കവിതകളില്‍ ലാളിത്യത്തിന്റെ ഗഹനത കാണാം. അദ്ദേഹം ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു. (Think and Feel) അതുകൊണ്ടാണു കവിതകള്‍ ലാളിത്യത്തോടെ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവ ഗഹനമായി വായനകാര്‍ക്ക് അനുഭവപ്പെടുന്നത്.സെപ്റ്റമ്പര്‍ ഇലവന്‍ത്ത് എന്ന പേരില്‍ എഴുതിയ കവിതന്ത്രീവ്രവാദികള്‍ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങളെ ഇടിച്ച് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ഇതില്‍ നമ്മള്‍ കേള്‍ക്കുന്നത് കവിഹ്രുദയത്തിന്റെ വിലാപമാണു.മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ ചെയ്യുന്ന അക്രമങ്ങള്‍ ഒരു സമസ്യയായി നില്‍ക്കുന്നത് കവി നമ്മെ അറിയിക്കുന്നു. ദൈവത്തിനോടും മനുഷ്യരോടും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആ ചോദ്യങ്ങളിലൂടെ മനുഷ്യന്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. ദുര്‍ഗ്രഹമായ ബിം ബങ്ങള്‍ ഉപയോഗിക്കാന്‍ കവിക്ക് താല്‍പ്പര്യമില്ല. സംഹാരത്തിനുപയോഗിക്കുന്ന പടവാള്‍ വലിക്ലെറിഞ്ഞ് സ്‌നേഹത്തിന്റെ ശക്തി നമ്മള്‍ പ്രയോഗിക്കണം; പടവാളിനേക്കാളും സ്‌നേഹത്തിന്റെ ശക്തിയാണു നമുക്ക് വേണ്ടത്് അതിലൂടെയാണു ലോകത്തെ നേടേണ്ടത് എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു.ദാരുണമായ ഒരു സംഭവത്തിന്റെ അവതരണത്തിലൂടെ വായനകാരനെ മന:ശാസ്ര്തപരമായ ഒരു സമീപനത്തിലൂടെചിന്തിപ്പിക്കുന്നഒരു രീതി അദ്ദേഹം ഉള്‍കൊള്ളുന്നു. സ്വാഭവികമായും കവിയുടെ ചോദ്യങ്ങള്‍ വായനകാരന്റെ മനസ്സിലും ഉയരുന്നു. ആ ചോദ്യങ്ങളിലൂടെ അതിന്റെ മറുപടിക്കായില്ല ദൈവത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ കാത്തു നില്‍ക്കാതെ കവി അതിനു ഉത്തരം കാണുന്നു. അതിനോട് യോജിക്കാതിരിക്കാന്‍ വായനകാരനു കഴിയുന്നില്ലെന്നുള്ളതാണു കവിതയുടെ വിജയം.

പേരക്കുട്ടികള്‍ എന്ന കവിത മുതിര്‍ന്നവരുടെ ഗ്രഹാതുരത്വത്തിന്റെ വര്‍ണ്ണനയാണ്. ഗ്രഹാതുരത്വത്തെക്കുറിക്ല് കവി എഴുതിയത് വായിക്കുമ്പോള്‍ വായനകാരില്‍ ഗ്രഹാതുരത്വം ഉണരുന്നു. അതെങ്ങനെ സാധിക്കുന്നു?പഴമയെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഭൂതവും വര്‍ത്തമാനവും ഒന്നാക്കുന്ന ഒരു സാങ്കേതികത്വം.അതാണു കവിയുടെ കൗശലപൂര്‍വ്വമായ രചനാതന്ത്രം. മുത്തഛന്മാരെ ഒരു ഊഞ്ഞാലില്‍ ആട്ടുന്നപോലെയാണു ഈ കവിതയിലെ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്നത്.സുകുമാരപദങ്ങളുടെ ഒരു സമ്മേളനം ഈ കവിതയില്‍ കാണാം. നോക്കെത്തും ദൂരത്താണു നമ്മള്‍ കൈവിട്ട ബാല്യമെന്നു ഓരൊ വരിയും നമ്മെ ചിന്തിപ്പിക്കുന്നു "ഓടിക്കളിച്ചുമൊളിച്ചുകളിച്ചും, പാടിപറന്നൊരു പൈങ്കിളിപോല്‍, കാടുകള്‍ മേടുകള്‍ കൂടാതെ തോടുകള്‍, ചാടിക്കടന്നും പാടങ്ങള്‍താണ്ഡിയും''വായനകാരന്‍ അനുഭൂതിയുടെ ഊഞാലില്‍ ഒന്നു ആടി വരുമ്പോഴേക്കും കവി അവരെ വര്‍ത്തമാനത്തിലേക്ക് വിളിക്കുന്നു. എന്നിട്ട് ഒരു ഉപദേശം തരുന്നുണ്ട്. ശിശുഹ്രുദയമുള്ളവരാകുക. എങ്കില്‍ നമ്മളില്‍ ബാല്യം നഷ്ടപ്പെടാതെ നില്‍ക്കും. അങ്ങനെ ഉപദേശിക്കുമ്പോള്‍ തന്നെ.ശ്രീ പുത്തന്‍ കുരിസ് വിഷാദത്തിന്റെ കവിയല്ല. അദ്ദേഹം ശുഭാപ്തി വിശ്വാസകാരനാണ്്.നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ച് ഓര്‍മ്മ പുതുക്കുകയും അത് നഷ്ടപ്പെടാതെ സൂക്ഷിക്കയും ചെയ്യാമെന്ന സന്തോഷം പകരുന്നു കവി.

ഓണം എന്ന കവിത പ്രത്യക്ഷത്തില്‍ ഗ്രഹാതുരത്വമായി തോന്നാമെങ്കിലും അതിലൂടെ മനുഷ്യര്‍ക്ക്‌നഷ്ടപ്പെടുത്തുന്ന നന്മയുടെ ഒരു വിവരണവും കൂടിയാണു. ഇതില്‍ കവിയുടെ ഓര്‍മ്മകളാണു വരികളായി പിറക്കുന്നത്. ഒരു നല്ല കാലത്തെക്കുറിച്ചുള്ള കവിയുടെ ഭാവനയല്ല മറിച്ച് കവി അനുഭവിച്ച സുവര്‍ണ്ണകാലത്തിന്റെ വിവരണമാണു. അതേസമയം ഓര്‍മ്മകളെ ഭാവനയിലൂടെ പുനര്‍സ്രുഷ്ടിച്ച് അതെല്ലാം വായനകാരനു വിശ്വാസയോഗ്യമാക്കുവാനും അദ്ദേഹത്തിനു കഴിയുന്നു.ഓണം എന്ന സുദിനം അടുക്കുമ്പോള്‍ മനുഷ്യമനസ്സുകള്‍ ആഹ്ലാദം കൊള്ളുന്നെങ്കിലും കാലത്തിന്റെ പുഴുകുത്തുകള്‍ ഏറ്റു അതിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത് കവി പ്രകടമാക്കുന്നു.
അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാം തന്നെ വ്യത്യ്‌സ്തമായ ആശയങ്ങള്‍ (heterogenous ideas) ഉള്‍ക്കൊള്ളുന്നവയെങ്കിലും അവ അവസാനിപ്പിക്കുന്നത് മാനവരാശിക്ക് ഒരു സന്ദേശം നല്‍കിയിട്ടാണ്.വൈകാരികമായ സത്യസന്ധത, ഒരാളുടെ ചേതോവികാരങ്ങളെ അയാളുടെ വീക്ഷണകോണുകളിലൂടെ നോക്കി കാണാനുള്ള കഴിവ് ഇതെല്ലാം ശ്രീ പുത്തന്‍കുരിശിന്റെ കവിതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

കവി മനസ്സുകള്‍ കടല്‍ പോലെയാണു. ഒരിക്കലും തിരയടങ്ങാത്ത കടല്‍. അവര്‍ ജീവിതത്തെ,ഈ ലോകത്തെന്എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ നന്നായി ജീവിച്ചുകൊണ്ടിരിക്കണമെന്നവര്‍ ആശിക്കുന്നു. അതുകൊണ്ടാണു സാധാരണ മനുഷ്യര്‍ ശ്രദ്ധിക്കാത്ത അല്ലെങ്കില്‍ അവരുടെ ദ്രുഷ്ടിയില്‍പ്പെടാത്ത കാര്യങ്ങള്‍ കവികള്‍ എഴുതുന്നത്. അനാദികാലം മുതല്‍ മനുഷ്യര്‍ പ്രക്രുതിയുമായി മല്ലടിക്കുന്നതിനോടൊപ്പം അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഗതിയുടെ ഭാഗമായി അതിനെ കണക്കാക്കുന്നവര്‍ വരാന്‍ പോകുന്ന വിപത്തുകളെക്കുറിച്ച് ബോധവാന്മാരല്ല. മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. ഭൂമിക്ക് ഒരു ചരമഗീതം സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ നിരാശയും കോപവും പ്രകടിപ്പിച്ചു. ''വനരോദനം" എന്ന കവിതയിലൂടെ പാരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കയാണു കവി. നിര്‍ദ്ദയം വെട്ടി നിരത്തപ്പെടുന്ന കാടുകള്‍ സ്‌നേഹത്തോടെ മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു:''സൂര്യന്റെ കയ്യില്‍ ഒളിച്ചിരിക്കും ഘോരമാം പാടലവര്‍ണ്ണരാജി, നിങ്ങളില്‍ വന്നു പതിച്ചിടാതെ, ഞങ്ങളീ കാടുകള്‍ കാത്തീടുന്നു.'' ഭൂമിയെ സ്വന്തം അമ്മയെപോലെ കരുതാനുള്ള കവിയുടെ അഭ്യര്‍ത്ഥനകള്‍ നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ബോധവാന്മാരാക്കാന്‍ പര്യാപ്തമാണു.ഈ ലോകം മനോഹരമാണു എന്നാല്‍ അതില്‍ മനുഷ്യന്‍ എന്ന രോഗം ഉണ്ടു എന്നു ഫ്രഡ്രിക്ക് നീഷെ പറഞ്ഞത് മനുഷ്യന്‍ പ്രക്രുതിയില്‍ നടത്തുന്ന സംഹാര താണ്ഡവം കണ്ടിട്ടാകാം.പ്രക്രുതിയെ പ്രേമിച്ച് പ്രേമിച്ച് നില്‍ക്കുന്ന കവിയുടെ ചിന്തകളില്‍ ഒരു ദര്‍ശനം ഉണ്ടാകുന്നു. നിരന്തരം പീഡിപ്പിക്കപ്പെടുന്ന വസുന്ധരയുടെ വിഹ്വലമായ ഭാവിയെക്കുറിച്ചുള്ള ആശങ്ക കവിയെ ദുഃഖിതനാക്കുന്നു. പ്രക്രുതിയെ സ്‌നേഹിക്കുന്നവനാണു കവിയെന്നു അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയില്‍ എഴുതിയ കവിതയിലും പ്രകടമാണൂ് ന്ഒരു പൂങ്കുല പോലെ നമ്മള്‍ വിരിഞ്ഞ് സൗരഭ്യം പരത്തി നില്‍ക്കുമ്പോള്‍ പൊടുന്നനെ അതില്‍ നിന്നു മ്രുത്യു ഒന്നിനെ അടര്‍ത്തി ഗ്രസിച്ചിടുന്നു. എന്നാല്‍ ഓര്‍മ്മയില്‍, സ്‌നേഹാര്‍ദ്രമായ ഓര്‍മ്മയില്‍ അവര്‍ എന്നും നമ്മില്‍ ജീവിച്ചിരിക്കുമെന്നു കവി സമാധാനപ്പെടുന്നു. വസന്തകാലവും പൂക്കളും അമ്മയുടേയും പ്രിയപ്പെട്ടവരുടേയും ഓര്‍മ്മക്കായി ഉപയോഗിച്ചത്‌കൊണ്ട് അവരെല്ലാം അദ്രുശ്യപുഷ്പ്പങ്ങളായി നിന്നു നമുക്ക് ചുറ്റും സുഗന്ധം പരത്തുന്നു നമ്മളില്‍ ഓര്‍മ്മയുടെ കാറ്റ് വീശുമ്പോള്‍ എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു.

തത്വജ്ഞാനപരമായ വിഷയങ്ങള്‍ (Theme) അവതരിപ്പിക്കുമ്പോഴും സങ്കീര്‍ണ്ണതയിക്ലാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. (നഷ്ട സൗഭഗ്യങ്ങള്‍). ഇതില്‍ കവി പറയുന്നു. "കഷ്ടം ഞാന്‍ പൂര്‍ണ്ണമായ് കൊടുക്കാന്‍ മടിച്ചതാല്‍, നഷ്ടമായ് സൗഭാഗ്യങ്ങള്‍ കൂട്ടമായ് എന്നില്‍ നിന്നും''.എന്താണു ഈ കവിതയിലെ വിഷയം? ഇതിലെ വിഷയം ഇതിലെ കഥാനായകന്റെ ജീവിതയാത്രയും അനുഭവങ്ങളുമാണു. ഒരു കഥാരൂപത്തില്‍ കവി അതിന്റെ ചുരുളഴിക്കുന്നു. സുന്ദരമായ ഒരു കാവ്യശൈലി സ്വായത്തമായിട്ടുള്ള കവി ആ കഥ മനോഹരമായ രീതിയില്‍ ആവിഷക്കരിക്കുന്നു. കഥാനായകന്‍ പഠിച്ച പാഠം നമ്മള്‍ വായനകാരും പഠിക്കുന്നു. അനുവാചക മനസ്സുകളിലേക്ക് എങ്ങനെയാണു പ്രയാസമുള്ള അക്ലെങ്കില്‍ ശാസനപരമായ, ഉപദേശരൂപത്തിലുള്ള വിഷയങ്ങളെ ഉള്‍പ്രവേശിപ്പിക്കുക എന്നു നന്നായി ബോധമുള്ളവനാണു കവി.കവികളോടും കവിക്ക് ചിലത് പറയാനുണ്ട്. ഈ വരികള്‍ ശ്രദ്ധേയം. "മനസ്സേ തളരരുതൊരു നാളും, കരിമുകില്‍ മാറും ഒളിവീശും, നിനവുകള്‍ ചേര്‍ത്തൊരു കാവ്യം നീതീര്‍ക്കുക കവിയെ മടിയാതെ.''കവിക്ക് തന്റെ പരിമിതകളെക്കുറിച്ച് പറയാനും മടിയില്ല. അദ്ദേഹം കാവ്യദേവതയോട് വളരെ സത്യസന്ധമായി സംസരിക്കുന്നത് കേള്‍ക്കുക. "ക്രുദ്ധമാം വാക്കുകള്‍ കൊണ്ടു നിന്‍ ലോലമാം ഹ്രുത്തടം കുത്തി മുറിക്ലെങ്കില്‍ ദേവി നീ ഏകുക മാപ്പെന്റെ കാവ്യമയൂരമേ,മൂകനാകുന്നു വെല്‍ക നീ സുന്ദരി.''എങ്കിലും കാവ്യമയൂരം പീലി നിവര്‍ത്തുമ്പോള്‍ കവിക്ക് അതു വിട്ടിട്ട് പോകാന്‍ കഴിയുന്നില്ല. ആ സൗന്ദര്യഭൂമിയില്‍ നിന്നു പാടുന്ന കവി മോഹിക്കുന്നു. വളരെ മനോഹരമായ സങ്കല്‍പ്പങ്ങളെ താലോലിക്കുന്ന ഒരു ഹ്രുദയമാണു കവിക്കുള്ളതെന്നു വായനകാരനും അപ്പോള്‍ മനസ്സിലാക്കുന്നു.
ഭാവസുഷമയുടെ വര്‍ണ്ണരാജികള്‍ ചിതറിവീഴുന്ന കാവ്യഗാനങ്ങളുടെ ദ്രുശ്യാവിഷ്കാരമാണു "വര്‍ണ്ണച്ചെപ്പ്'' എന്ന വീഡിയോ. ശ്രീ പുത്തന്‍ കുരിശ് രചിച്ച സുന്ദരമായ പത്തോളം കാവ്യങ്ങള്‍ അനുഗ്രഹീത ഗായകര്‍ പാടുകയും അഭിനേതാക്കള്‍ അഭിനയിക്കുകയും ചെയ്തിരിക്കുന്നു. ആശയങ്ങളുടെ സാക്ഷാത്ക്കാരമാണു കവിതയെങ്കില്‍ ദ്രുശ്യകലയില്‍ ആ സാക്ഷാത്കാരത്തിനു ഒരു പുനര്‍ദര്‍ശനം കിട്ടുന്നു. ഈ വീഡിയോവിലെ ഓരോ കവിതയിലേയും വാക്ക്, ശബ്ദം, താളം എന്നീ ഘടകങ്ങള്‍ക്ക് കവി വളരെ പ്രാധാന്യം നല്‍കിയതായി കാണാം. കേരളത്തിന്റെ തനി കലാരൂപങ്ങള്‍ക്ക് ഒരു നവപരിവേഷം കൊടുക്കുന്ന രചനാസൗന്ദര്യവും ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത മുഹുര്‍ത്തങ്ങളെ വരികളില്‍ ബന്ധിപ്പിച്ചുകൊണ്ട് അവ നഷ്ടപ്പെടാതെ അനുവാചകനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു കവി. ഈ വീഡിയോവില്‍ പ്രണയത്തിന്റെ മധുരവും, ബാല്യ-കൗമാര സ്വപനങ്ങളുടെ ഇമ്പവും, ജീവിതത്തിന്റെ നൊമ്പരങ്ങളുമെല്ലാം കവി പകര്‍ത്തിയിരിക്കുന്നു. വീഡിയോ ദ്രുശ്യങ്ങള്‍ സംവിധാനം ചെയ്തയാളും പാടിയവരും നന്നായി അവരുടെ പങ്കു ചെയ്‌തെങ്കിലും നായകന്മാരായി അഭിനയിച്ചവര്‍ക്ക് മികവു പുലര്‍ത്താനായില്ലെന്നു സംശയിക്കുന്നു.

കവിതകളെ അനുഗ്രഹീത ഗായകരെകൊണ്ട് പാടിപ്പിച്ച് സി.ഡി.യിലാക്കിയത് കവിതകള്‍ക്ക് ഒരു പുതിയ മാനം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. കാതിനമ്രുത് പകരുന്ന അവരുടെ ശബ്ദമാധുരിയില്‍ അവ കേട്ടിരിക്കുമ്പോള്‍ ആസ്വാദനത്തിനു കൂടുതല്‍ ശക്തി ലഭിക്കുന്നു. "വിശ്വസംസ്കാരത്തിന്‍ മൗലിയില്‍ മണിമുത്തേ, വെല്‍ക നീ ചരിത്രത്തിനു മങ്ങാത്ത പൊന്‍വിളക്കായ്' മരതകതോപ്പുകള്‍ നിന്‍ നീരാളവവസ്ര്തമായി, നീലവിപിനങ്ങള്‍ വാര്‍കൂന്തലായി'' അതു കേട്ടിരിക്കുമ്പോള്‍ കേരളശ്രീ നമ്മുടെ മുന്നില്‍ ഓളം വെട്ടുന്ന പ്രതീതി അനുഭവപ്പെടുന്നു.

ഹ്രുദയഹാരിയായ കവിതകള്‍, ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍, മനുഷ്യമനസ്സുകളിലേക്ക് പ്രകാശം പരത്തുന്ന കവിതകള്‍, ആ പ്രകാശത്തിലൂടെ അവര്‍ക്കും നന്മയുടെ രാജ്യം കാണാന്‍ അവരുടെ ഉള്‍ക്കണ്ണു തുറപ്പിക്കുന്ന കവിതകള്‍ , അവരുടെ വിവേകത്തെ ഉണര്‍ത്തുന്ന കവിതകള്‍. ശുദ്ധമായ കവിതകളെ വേര്‍തിരിച്ചറിയാനുള്ള ആസ്വാദക മനസ്സുകള്‍ക്ക് ആഹ്ലാദം പകരുന്ന കവിതകള്‍.ന്അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല മലയാളഭാഷാപ്രേമികളെ, എല്ലാവരുംഈ കവിതകള്‍ വായികാന്‍ അല്‍പ്പം സമയം കാണുക. ഒ.എന്‍.വി. കുറുപ്പിന്റെ ഒരു കവിത ശകലം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.

സല്ലപിച്ചിരുന്നീടാമന്യോന്യം,ഹ്രുദയത്തില്‍
സംഗീതം ശ്രവിക്കുവാന്‍ നിങ്ങള്‍ക്കും രസമല്ലേ?

ഖലീല്‍ ജിബ്രാന്റെ കവി എന്ന കവിത ശ്രീ പുത്തന്‍കുരിശ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലെ ചില വരികള്‍ അനുഗ്രഹം പോലെ ശ്രീ പുത്തന്‍കുരിശ്ശിനും ഭവിക്കട്ടെ എന്നാശംസിക്കാം. ഇതാ ആ വരികള്‍:

നീ കാലത്തിന്റെ ക്രൂരതയെ വകവയ്ക്കാതെ അതിന്റെമേല്‍ ജയഘോഷം നടത്തിയിരിക്കുന്നു
അല്ലയോ കവേ? നീ ഒരിയ്ക്കല്‍ ഹ്രുദയങ്ങളെ കീഴടക്കും.

അക്ലയോ കവേ? നിന്റെ മുള്‍ക്കിരീടത്തെ പരിശോധിച്ചാലും!
നീ അവയില്‍നിനക്കായി ഒളിച്ചിവച്ചിരിക്കുന്ന കീര്‍ത്തിയുടെ പുഷ്പമാല്യത്തെ കണ്ടെത്തും.

ഈ നിരൂപണം ശ്രീ പുത്തന്‍ കുരിശ്ശിന്റെ തിരഞ്ഞെടുത്ത കവിതകളെക്കുറിച്ച് മാത്രം. ശ്രീ പുത്തന്‍കുരിശിനു ഭാവുകാശംസകള്‍ നേര്‍ന്നുകൊണ്ട്.

ശുഭം

കവിയെക്കുറിച്ച് - ജന്മസ്ഥലം പുത്തന്‍കുരിശ്, എറണാകുളം, വിദ്യാഭ്യാസം: ഹൈസ്കൂള്‍ എം.ജി.എം.പുത്തന്‍കുരിശ്., സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി,മിസ്സോറി സിറ്റി,ടെക്‌സാസ്, യു.എസ്.എ.
ഭാര്യ ഗീത, ഗ്ലെന്‍, ആശ, എവന്‍, ഗ്ലെന്നി, ബെന്നി,ക്യാലി, ജൂഡ്, മക്കളും, മരുമക്കളും,പേരക്കിടാങ്ങളും.

പ്രസിദ്ധീകരണങ്ങള്‍: പ്രവാസഗീതം (കവിതാ സമാഹാരം 2004) വര്‍ണ്ണചെപ്പ് വിഷ്വല്‍ഓഡിയോ, പ്രവാസഗീതം കവിതാസമാഹാരത്തില്‍ നിന്നു തിരഞ്ഞെടുത്ത പതിനഞ്ച് കവിതകളുടെ സി.ഡി.
വിവര്‍ത്തനം ഖലീല്‍ ജിബ്രാന്റെ തിരഞ്ഞെടുത്ത കവിതകള്‍ (ഇ-മലയാളിയുടെ 2015 ലെ വിവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ്. സാഹിത്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍: എഡിറ്റോറിയല്‍ പ്രവാസി പത്രം, ഹ്യൂസ്റ്റന്‍,
സെക്രട്ടറി: മലയാളം സൊസ്സൈറ്റി ഓഫ് അമേരിക്ക.
Join WhatsApp News
vayankaaran 2017-07-20 14:25:13
സുധീർ - താങ്കൾ പറയുന്നു ഇവിടെ ഏഴു വായനക്കാരെ ഉള്ളുവെന്ന്.ഏഴു പേർക്ക് വേണ്ടിയാണോ താങ്കൾ ഇത്ര വലിയ ഒരു ലേഖനം എഴുതിയിരിക്കുന്നത്. എങ്കിലും ഞാൻ വായിച്ച് കേട്ടോ, കാരണം താങ്കളുടെ എഴുത്തും പുത്തൻ കുരിശ്ശിന്റെ കവിതകളും എനിക്കിഷ്ടമാണ്.
Thomas K.Varghese 2017-07-20 21:00:19

Oommen George is a blessed Malayalam Poet in America.  I like his poems and enjoyed it.   Congrats.


Jyothylakshmy Nambiar, Thayyur 2017-07-20 22:46:41
ശ്രീ പുത്തൻകുരിശ്ശിന്റെ കവിതകളെക്കുറിച്ചുള്ള ശ്രീ സുധിർ പണിക്കവീട്ടിലിന്റെ നിരൂപണം കണ്ടപ്പോൾ, അദ്ദേഹത്തിന്റെ കവിതകൾ ആസ്വതിയാക്കാത്ത എനിയ്ക്കു എന്ത് മനസിലാകുമെന്നു ഞാൻ സംശയിച്ചു. എന്നാൽ നിരൂപണം വായിച്ചതിനുശേഷം   ശ്രീ  പുത്തൻകുരിശ്ശിന്റെ കവിതകൾ വായിയ്ക്കണമെന്ന ആഗ്രഹം എന്നിൽ മൊട്ടിട്ടു. പേരക്കുട്ടികൾ എന്ന അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് 'മുത്തച്ഛന്മാരെ ഒരു ഊഞ്ഞാലിൽ ആട്ടുന്നതുപോലെ" എന്ന  ശ്രീ സുധിറിനെ പ്രയോഗം ബാല്യകാലത്തെ കുറിച്ച് പറയുമ്പോൾ ഓരോരുത്തരിലും ഉളവാകുന്ന ഭാവരസം ഭാവനയിലൂടെ വളരെ രസകരമായി കാണാൻ വായനക്കാരെ സഹായിയ്ക്കുന്നു  
വിദ്യാധരൻ 2017-07-21 03:57:43
ശ്രീ പുത്തന്കുരിശിന്റെ കവിതകൾ ലളിതവും വായിക്കാൻ അയാസരഹിതവുമാണ് . പലരും എഴുതുന്ന കവിതകൾ മനസിലാക്കാൻ പ്രയാസമാണ്. പക്ഷെ ഇദ്ദേഹത്തിന്റെ കവിതകൾ ലളിത സുന്ദരവുരവും  , കൂടാതെ  ശ്രീ പണിക്കവീട്ടിൽ പറയുന്നതുപോലെ ഒരു ചെറിയ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നതുമാണ് .  ഗൂഗിളിൽ ജി പുത്തെന്കുരിശ് എന്ന്  സേർച്ച് ചെയ്യതപ്പോൾ അദ്ദേഹത്തിൻറെ കവിതകളും ഗാനങ്ങളും കേരളത്തിലെ അനുഗ്രഹീത സ്വരങ്ങളിൽ കേൾക്കാൻ കഴിഞ്ഞു.  പണിക്കവീട്ടിലിന്റെ ലേഖനം കവിതയുടെ അന്തരാത്മാവിലേക്ക്  വായനക്കാരെ ഇറക്കി കൊണ്ട് ചെല്ലുന്നു.  ലേഖനം  കവിക്ക് തീർച്ചയായും പ്രോത്സാഹനം നല്കുമെന്നതിന് സംശയം ഇല്ല . കവിക്കും അതുപോലെ വായിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ ലേഖനം എഴുതിയ പണിക്കവീട്ടിലിനും  അഭിനന്ദനങ്ങൾ  
andrew 2017-07-21 05:51:51

Mighty Hudson river is 3+ miles wide in Rockland area. Some days in the very early mornings dense fog fills the valley. From Haverstraw mountains we can see the large orange Sun slowly crawling up the Westchester mountains & the Sun rays throws a heavenly spectrum of different colors on the fog and sometimes a topping of a Rainbow too. When you walk down close to the shores of the Hudson, you can see the waves trying to jump up & swallow or embrace the dense fog. {Some times I wished a full moon on the top of the mist will be perfect, but it is not astronomically possible.} Such blissful panoramic inspiration is very rare, I have seen it on the mighty Himalayas & grand Canyon. We can also see such rare combination in literature from different parts of the World.

Sometimes I see such beauty in Sri. Puthenkurish's writings too, what fascinated me more was the moral message he delivers as a Philosopher. The blessed writer Sri.Panikaraveetil has added the full moon on the top too.

Great works of art -both of you & let Nature give you more inspirational energy for carving out more works of art.

G. Puthenkurish 2017-07-21 21:53:38
ആംഗലഭാഷ സാഹിത്യത്തിന്റെ വളർച്ചയിൽ വളരെ സംഭാവനകൾ നൽകിയ ഡോ. സമുവേൽ ജോൺസൺന്റെ  " ഞാൻ ശ്രദ്ധിക്കപെടാതെ പോകുന്നതിലും അക്രമിക്കപ്പെടട്ടെ; ഒരു എഴുത്തുകാരനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവന്റ എഴുത്തിനെക്കുറിച്ച് നിശബ്ദമായിരുക്കുന്നതാണ് " എന്ന  വാക്കുകളെ ഉദ്ധരിച്ചുകൊണ്ടു പറയട്ടെ, ശ്രീ സുധീർ പണിക്കവീട്ടിൽ,  വായിച്ചിട്ട്  നിശ്ശബ്ദനായിരിക്കുന്ന ഒരു വ്യക്തിയല്ല എന്ന്   അദ്ദേഹത്തിന്റെ പല സാഹിത്യ വിമർശനവിശ്ലേണ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  എന്റെ തിരഞ്ഞെടുത്ത കവിതകളെക്കുറിച്ച്  എഴുതണം എന്ന് അദ്ദേഹം താത്പര്യം പ്രകടിപിച്ചപ്പോൾ ഉത്‌ക്കണ്‌ഠയും അതോടൊപ്പം സന്തോഷവും തോന്നി.  ഉത്കണ്ഠ മറ്റൊന്നുംകൊണ്ടല്ല .  മലയാള  കാവ്യമണ്ഡലത്തിലെ മഹാരഥന്മാരുടെ കവിതകൾ വായിച്ച് ആവേശംപൂണ്ട് കവിത എഴുതാൻ തുടങ്ങിയ എന്നെപ്പോലുള്ള അപൂർണ്ണകവികളുടെ കവിതകളെ    വായനക്കാർ എങ്ങനെ സ്വീകരിക്കും എന്ന് എപ്പോഴും ഉത്കണ്ഠ ഇല്ലാതെയില്ലായിരുന്നു. എങ്കിലും എഴുതുമ്പോൾ ഈ മനോഹര പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും സങ്കല്പങ്ങളെക്കുറിച്ചും മനസ്സിൽ തോന്നുന്നത് ലളിതമായ   ഭാഷയിൽ കാവ്യരൂപത്തിൽ ജനങ്ങളോട് പറഞ്ഞുകഴിയുമ്പോൾ കിട്ടുന്ന ഒരു മനോസുഖത്തിൽ തികച്ചും തൃപ്‍തനുമായിരുന്നു.   സന്തോഷം മറ്റൊന്നുകൊണ്ടുമല്ല.  കവിതയെ വിശകലനം ചെയ്യുന്ന വ്യക്തി ആ കലയിൽ പ്രവീണൻ ആണെന്ന ദൃഡമായ വിശ്വാസവും കൂടാതെ  ഒരുഅത്യുത്സുകനായ വായനക്കാരനും അതുപോലെ ഭാഷാ സ്നേഹിയുമായ ശ്രീ. സുധീറിന്റെ  വിശകലനങ്ങളും ഉപദേശങ്ങളൂം എന്റെ കവിതാ താത്പര്യത്തെ വളർത്താനെ ഉപകരിക്കു എന്ന ഉറപ്പും    ഉണ്ടായിരുന്നു.  അദ്ദേഹം ഇവിടെ ആരോ പറഞ്ഞതുപോലെ എന്റെ കവിതയുടെ നെഞ്ചിനുള്ളിൽ കടന്നു ചെന്ന് അതിന്റെ ആത്മാവിനെ തൊട്ടപ്പോൾ അതിന് ഒരു പുതു ചൈതന്യം ലഭിച്ചിരിക്കുന്നു .അദ്ദേഹത്തിനോടുള്ള എന്റെ നന്ദി അവാച്യമാണ് . കൊടുക്കാൻ മനസുള്ളവനെ കിട്ടുകയുള്ളു എന്ന ആപ്തവചനം  അദ്ദേഹത്തിൻറെ ജീവിതത്തിൽ വന്നു ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു - 
നന്ദി നമസ്കാരം 
ജി. പുത്തൻകുരിശ് 

https://www.youtube.com/user/Thampy109
Google Search  G Puthenkurish
Thomas Oomman 2017-07-22 08:01:48

Hi brother, this is a great endorsement that Mr. Sudhir Panikkaveettil has bestowed on you. With encouraging words like this come additional responsibility and sharpening of skills. It is a rare that some people are gifted to take ideas, experience, observation, imagination etc., and expound them into poems or essays and indeed a pleasure to read and comprehend. Irrespective of the language in which they are written, it is amazing that many poems that we remember, hum, and recite are simple words expressed in simple order with profound underlying meaning and messages. When a poet goes out of the way to make his work incomprehensible to impress a selected group of critiques, the effort is in vain! It is ironic that one can respect someone because we don’t understand or because we understand what they are trying to communicate! The oratories of Brutus and Mark Antony at the time of the tragedy of Caesar comes to mind!  Sometimes when critiques expect a poet to write poems that fits a certain mold or a cookie cutter, it is absurd?  Diversity is what makes life exciting and that’s how poets must communicate with the society.  The extensive review of Mr. Sudhir of the poems of you is a witness to this prerequisite. When it comes to simplicity, consider the line of shelly, “I fall upon the thorns of life-I bleed.”  Wish you continued success with your efforts.

Your Brother 

Sunny

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക