Image

മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം

Published on 20 July, 2017
മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം
 
ബെര്‍ലിന്‍: മദര്‍ തെരേസ ധരിച്ചിരുന്ന നീല ബോര്‍ഡറുള്ള വെള്ള സാരിക്ക് അവര്‍ സ്ഥാപിച്ച മഠത്തിലെ സന്ന്യാസിനിമാര്‍ പകര്‍പ്പവകാശം സ്വന്താക്കി. 

മദര്‍ സ്ഥാപിച്ച കോല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബൗദ്ധിക സ്വത്തവകാശം എന്ന നിലയില്‍ ഇന്ത്യന്‍ ട്രേഡ്മാര്‍ക്‌സ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇതു പ്രകാരം സാരിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതോ പുസ്തകങ്ങളിലോ സിനിമകളിലോ കലണ്ടറുകളിലോ പ്രദര്‍ശിപ്പിക്കുന്നതോ പണം നല്‍കിയാവണം.

1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ മദറിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക