Image

സൂറിച്ചില്‍ സ്വിസ് മലയാളി കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യദിനാചരണം 23 ന്

Published on 20 July, 2017
സൂറിച്ചില്‍ സ്വിസ് മലയാളി കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യദിനാചരണം 23 ന്

സൂറിച്ച്: കേരളത്തിലെ നഴ്‌സുമാര്‍ ശന്പളവര്‍ധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 23 ദിവസം പിന്നിടുന്‌പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാതിരിക്കെ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിസ് മലയാളി കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സോഷ്യല്‍ മീഡിയ ഗ്രൂപ്പ് രംഗത്തുവന്നു. 

ഇതിന്റെ ഭാഗമായി ജൂലൈ 23ന് (ഞായര്‍) സൂറിച്ചില്‍ ഐക്യദാര്‍ഢ്യദിനാചരണം നടത്താന്‍ തീരുമാനിച്ചു. സ്വിസ് മലയാളി സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന കൂട്ടായ്മയില്‍ സ്വിസ് മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും സമരത്തിന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഐക്യദാര്‍ഢ്യ കൂട്ടായ്മയിലേക്ക് ഏവരുടെയും സാന്നിധ്യവും പിന്തുണയും കൂട്ടായ്മ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക