Image

ഡോ. ഷാഹുല്‍ ഹമീദിന് യാത്രയയപ്പ് നല്‍കി

Published on 20 July, 2017
ഡോ. ഷാഹുല്‍ ഹമീദിന് യാത്രയയപ്പ് നല്‍കി


റിയാദ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ, ഷിഫ അല്‍ജസീറ പോളിക്ലീനിക്കിലെ സീനിയര്‍ ദന്തിസ്റ്റ് ഡോ. ഷാഹുല്‍ ഹമീദിന് സഹപ്രവര്‍ത്തകരും ക്ലിനിക്ക് മാനേജ്‌മെന്റും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം പ്രവാസി സാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. കെ എംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്, കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ ഷംന. മകള്‍: ഹാദിയ. 

ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗം മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ് ശേഖര്‍ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ഉപഹാരം സമ്മാനിച്ചു. ഡോ. ജോസ് ആന്േ!റാ അക്കര, ഡോ. ഉവൈസ് ഖാന്‍, ഡോ. അലക്‌സാണ്ടര്‍ ഈശോ, ഡോ. കൃഷ്ണ പ്രദീപ്, അശ്‌റഫ് വേങ്ങാട്ട്, കെ.ടി മൊയ്തു, കുഞ്ഞുമുഹമ്മദ് വില്ലന്‍, അബ്ദുല്‍ അസീസ് പൊന്മുണ്ടം, അക്ബര്‍ മരക്കാര്‍, ഷഫ്‌സീര്‍ വേങ്ങാട്ട്, അബ്ദുല്‍ അസീസ് ചോലക്കല്‍, ഫിറോസ് അലി, ബഷീര്‍ കുന്നക്കാടന്‍, ജാഫര്‍ ഷാലിമാര്‍, ഹനീഫ, ബഷീര്‍ പൊന്മുണ്ടം, ജാനിഷ്, കെ.ടി. അലവി, ഷാഹിര്‍, ആബിദ്, ദില്‍ഷാദ്, മുസ്തഫ, ഹംസ മധുരക്കുഴി, മജീദ്, നാസര്‍ പപ്പാട്ട്, അശ്‌റഫ്, നുസൈബ ഇസ്ഹാഖ്, റെജി സെബാസ്റ്റ്യന്‍ ആന്റണി, സുധാമണി, ബിന്ദു, ശരണ്യ, മനിലിന്‍, ലൗവ്‌ലി, ഓമന, മോളി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക