Image

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി

Published on 20 July, 2017
മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി
 
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപെട്ട് പ്രസിഡന്റ് ബിനോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.  

വിമാന ടിക്കറ്റ് വര്‍ധനവും ജലീബ്ല്‍ ഉള്ള അനധികൃത വര്‍ക്ഷോപ് പുറംതള്ളുന്ന വിഷവാതകങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിനെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കുന്നതിന് ഔദ്യോഗിക വാര്‍ത്തകള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റ് വഴി ജനങ്ങളില്‍ എത്തിക്കുക, അനധികൃത വീട്ടുവാടക വര്‍ധനവ് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. നിയമപരിധിക്കുള്ളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിന് സഹായകമാകും വിധം എല്ലാ സഹായങ്ങളും അംബാസഡര്‍ വാഗ്ദാനം ചെയ്തു. 

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് കാലതാമസമൊന്നുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അംബാസഡര്‍ അറിയിച്ചു. 

അഡ്വൈസറി ബോര്‍ഡ് അംഗം എ.ഐ. കുര്യന്‍, ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ്, വൈസ് പ്രസിഡന്റ് പൗര്‍ണമി സംഗീത്, പ്രോഗ്രാം കണ്‍വീനര്‍ സംഗീത് സോമനാഥ്, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ടിജി മാത്യു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മനോജ് പരിമണം, സുന്ദരേശന്‍ പിള്ള, ഫ്രാന്‍സിസ് ചെറുകോല്‍, മാത്യു കരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക