Image

പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം സെമിനാര്‍ വെള്ളിയാഴ്ച്ച

Published on 20 July, 2017
പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം സെമിനാര്‍ വെള്ളിയാഴ്ച്ച
 
കുവൈത്ത്: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രഫഷണലുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ കുവൈറ്റിലെ എഞ്ചിനീയര്‍, ഡോക്ടര്‍, അഡ്വക്കേറ്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) കുവൈത്ത്, 2017 ജൂലൈ 21, വെള്ളിയാഴ്ച്ച വൈകുന്നേരം 05.30 നു കല സെന്റര്‍ മംഗാഫില്‍ സാങ്കേതിക സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

കുവൈത്തിലെ പ്രഫഷണലുകളില്‍ ബഹുഭൂരിപക്ഷവും കെമിക്കല്‍, പെട്രോളിയം മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാകയാല്‍ പ്രോസസ് സേഫ്റ്റി എന്ന വിഷയത്തില്‍ ഡോ. ജി. ഉണ്ണികൃഷ്ണനും, നിലവിലെ ജീവിത രീതികള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ലൈഫ് സ്‌റ്റെല്‍ ഡിസീസസ് വിഷയത്തില്‍ ഡോ. ജയകൃഷ്ണനും സെമിനാറുകള്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94066192, 96604901,99995452 നന്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക