Image

ഹൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി Published on 20 July, 2017
ഹൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റന്‍: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്   ഇടവക ഷുഗര്‍ലാന്‍ഡില്‍ പുതുതായി വാങ്ങിയ ദേവാലയത്തിന്റെ   കൂദാശ 21,22 (വെള്ളി, ശനി) തീയതികളില്‍ നടക്കും. ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. റാന്നിനിലയ്ക്ല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ് സഹ കാര്‍മികനായിരിക്കും.

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും നിരവധി വൈദിക ശ്രേഷ്ഠര്‍ പങ്കെടുക്കുമെന്നു വികാരി റവ. പി.എം. ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. വിശിഷ്ഠാതിഥികളെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേവാലയ കവാടത്തില്‍ സ്വീകരിക്കും. വികാരി റവ. പി.എം. ചെറിയാന്‍, റിസപ്ക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വാദ്യഘോഷങ്ങളുടെ അകന്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, സ്വാഗത ഗാനവും ആലപിച്ചു മോര്‍ത്ത് മറിയം സമാജാംഗങ്ങള്‍ വിശിഷ്ഠാതിഥികളെ ദേവവാലയത്തിലേക്ക് ആനയിക്കും. ആറുമണിക്ക് ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസിന്റെ നേതൃത്വത്തില്‍ സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം. രാത്രി ഭക്ഷണത്തോടെ ആദ്യ ദിന പരിപാടികള്‍ക്കു സമാപ്തിയാകും.

ശനിയാഴ്ച രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ കുര്‍ബാനയോടുകൂടെ സമാപിക്കും. തുടര്‍ന്നു 12.30നു നടക്കുന്ന പൊതു സമ്മേളനം റാന്നിനിലയ്ക്ല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസ് അധ്യക്ഷത വഹിക്കും. ഷുഗര്‍ലാന്‍ഡ് സിറ്റി മേയര്‍ ജോ ആര്‍. സിമ്മര്‍മാന്‍ (ങമ്യലൃ, രശ്യേ ീള ടൗഴമൃഹമിറ ഖീല ഞ. ദശാാലൃാമി), ഇന്ത്യന്‍ വൈസ് കോണ്‍സല്‍ (പി.എസ്.ഒ.) ആ.ഡി. ജോഷി  (കിറശമി ്ശരല രീൗിലെഹ (ജ.ട.ഛ)ഞ.ഉ. ഖീവെശ), സ്റ്റാഫോഡ് സിറ്റി കൌണ്‍സല്‍ അംഗം കെന്‍ മാത്യു (ഗലി ങമവേലം), മിസൌറിസിറ്റി കണ്‍സില്‍ മുന്‍ അംഗം റോബിന്‍ ഇലയ്ക്കാട്ട് ( ഞീയശി ഋഹമരസമേേ) തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസ് സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കും.

ആദ്യ വികാരി ഫാ. ജോണ്‍ ഗീവര്‍ഗീസ് ഒന്നാം പതിപ്പ് ഏറ്റു വാങ്ങും. തുടര്‍ന്ന് ഉച്ച ഭക്ഷണത്തോടെ കൂദാശാ കര്‍മ്മങ്ങള്‍ക്കു പരിസമാപ്തി കുറിക്കും.
കൂദാശയ്ക്ക്കു മുന്പായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ബില്‍ഡിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഇ.കെ. വര്‍ഗീസ് അറിയിച്ചു.

Address
9915 Belknap Road,
Sugar land, Tx-77498



ഹൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക