Image

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക്‌ പരിക്ക്‌

Published on 20 July, 2017
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ശുദ്ധീകരണ പ്ലാന്റിലെ ചിമ്മിനി തകര്‍ന്ന്‌ വീണ്‌ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ്‌ മരിച്ചത്‌. രണ്ടു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.
വേളി പ്ലാന്റിലെ കക്ക സംഭരണ കേന്ദ്രത്തിലാണ്‌ അപകടമുണ്ടായത്‌. 

കരാര്‍ ജീവനക്കാരനായ സരോജിന്റെ നില ഗുരുതരമാണ്‌. ഇയാള്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അപകടസ്ഥലത്ത്‌ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന്‌ ഇവിടെ വ്യാപക തിരച്ചില്‍ നടത്തി.

രാവിലെയുള്ള ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും കണക്കെടുത്തതില്‍ നിന്നും കൂടുതല്‍ പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്‌ നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. കണ്ടെയ്‌നര്‍ ദ്രവിച്ച്‌ ഇടിഞ്ഞ്‌ വീണാണ്‌ അപകടമെന്നാണ്‌ വിവരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക