Image

ബിജെപിയുടെ മെഡിക്കല്‍ കോളെജ്‌ കോഴ; വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Published on 20 July, 2017
ബിജെപിയുടെ മെഡിക്കല്‍ കോളെജ്‌ കോഴ; വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിജെപിയുടെ മെഡിക്കല്‍ കോളെജ്‌ കോഴ വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. സ്വകാര്യ മെഡിക്കല്‍ കോളെജ്‌ സ്ഥാപിക്കാനായി നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങിയെന്ന ബിജെപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക്‌ വഴിവെയ്‌ക്കും. ഗുരുതര വിഷയമാണെന്നും സഭ നിര്‍ത്തി വെച്ച ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട്‌ എംബി രാജേഷ്‌ എംപി നോട്ടീസ്‌ നല്‍കി.

മെഡിക്കല്‍ കോളെജ്‌ കോഴയില്‍ കോര്‍ കമ്മിറ്റിക്ക്‌ മുമ്പേ നടപടിയെടുത്ത്‌ മുഖം രക്ഷിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാനനേതൃത്വം നടത്തിയിരുന്നു. നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ്‌ വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു.

 വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്ന്‌ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക്‌ വിനോദ്‌ കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളെജ്‌ അനുവദിക്കുന്നതിന്‌ വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക