Image

ബീഫിനെ ചൊല്ലിയുള്ള ഇന്ത്യയിലെ തല്ലിക്കൊല്ലലിനെ പരിഹസിച്ച്‌ ഫ്രാന്‍സില്‍ ചിത്രകഥ

Published on 20 July, 2017
ബീഫിനെ ചൊല്ലിയുള്ള ഇന്ത്യയിലെ തല്ലിക്കൊല്ലലിനെ പരിഹസിച്ച്‌ ഫ്രാന്‍സില്‍ ചിത്രകഥ

ബീഫ്‌ കഴിക്കുന്നവരെയും കന്നുകാലി കശാപ്പുകാരെയും തല്ലിക്കൊല്ലുന്ന ഇന്ത്യന്‍ അവസ്ഥ ഫ്രാന്‍സില്‍ ചിത്രകഥയായി. 30 പേജ്‌ വരുന്ന ചിത്രകഥയാണ്‌ ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിക്കുന്നത്‌.പശുവിന്റെപേരില്‍രാജ്യത്തിന്റെവിവിധയിടങ്ങളിലേക്ക്‌വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗോ സംരക്ഷണ സേന പ്രവര്‍ത്തനവും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളെയുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസ്‌ ആണ്‌ പുസ്‌തകത്തിന്റെ സൃഷ്ടാവ്‌. ഇന്ത്യിലെ ഹിന്ദുത്വ ദേശീയ വാദത്തിന്റെ വളര്‍ച്ചയും അവയുടെ രാഷ്ട്രീയവും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ഫ്രഞ്ച്‌ ജനതക്ക്‌ പരിചയപ്പെടുത്തുകയാണ്‌ പുസ്‌തകത്തിന്റെ ലക്ഷ്യം.

വിജയകാന്ത്‌ ചൗഹാന്‍ എന്ന ഗോ രക്ഷാ സേവകനെ കണ്ടുമുട്ടിയതിനു ശേഷമാണ്‌ ഇങ്ങനെയൊരു പുസ്‌തകം പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും എഴുത്തുകാരന്‍ പറയുന്നു. ഫ്രാന്‍സിലെ മനുഷ്യര്‍ നേരത്തെ കരുതിയിരുന്നത്‌ ഇന്ത്യ ഗാന്ധിയുടെ നാടാണെന്നാണ്‌. അധികം വൈകാതെ ആ ധാരണ മാറികിട്ടിയെന്നും എഴുത്തുകാരന്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക