Image

കശാപ്പ്‌ നിരോധനം; വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും

Published on 20 July, 2017
കശാപ്പ്‌ നിരോധനം; വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ്‌ നിരോധന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്‌ കനത്ത തിരിച്ചടി നല്‍കി കശാപ്പ്‌ നിരോധനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്‌തിരുന്നു. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

കശാപ്പിന്‌ കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്‌, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന്‌ എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട്‌ സര്‍ക്കാരിനും കോടതി നോട്ടീസ്‌ അയച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു്‌ കോടതി ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക