Image

ബാണാസുരയില്‍ കാണാതായ നാലാമന്റെ മൃതദേഹവും കണ്ടെത്തി

Published on 20 July, 2017
ബാണാസുരയില്‍ കാണാതായ നാലാമന്റെ മൃതദേഹവും കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ്‌ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ചെമ്പുകടവ്‌ സ്വദേശി വട്ടച്ചോട്‌ ബിനു (42)വിന്റെ മൃതദേഹമാണ്‌ ഇന്ന്‌ രാവിലെ ലഭിച്ചത്‌. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന്‌ രാവിലെ പടിഞ്ഞാറത്തറ എസ്‌.ഐയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ്‌ ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്‌.

പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34),കോഴിക്കോട്‌ ജില്ലയിലെ ചെമ്പുകടവ്‌ സ്വദേശികളായ കാട്ടിലടത്ത്‌ സചിന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ്‌ കരക്കടിഞ്ഞ നിലയില്‍ നേരത്തെ കണ്ടെത്തിയത്‌. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു. ദിവസങ്ങളായി ഇവര്‍ക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ്‌ അവസാനമായത്‌.

ഞായറാഴ്‌ച രാത്രിയിലാണ്‌ ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം ൈമലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ്‌ നാലു പേരെ കാണാതായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക