Image

'സൗജന്യ' ഓഫറുമായി അംബാനി; ജിയോ 4ജി ഫീച്ചര്‍ ഫോണ്‍

Published on 21 July, 2017
 'സൗജന്യ' ഓഫറുമായി അംബാനി; ജിയോ 4ജി ഫീച്ചര്‍ ഫോണ്‍

ഏറെക്കാലമായി പറഞ്ഞുമാത്രം കേട്ടിരുന്ന ജിയോയുടെ പുതിയ 4ജി  ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 'സൗജന്യ' ഓഫറുമായാണ്‌ അംബാനിയുടെ പ്രഖ്യാപനം. പുതിയ ഫീച്ചര്‍ ഫോണ്‍ വില 1500 രൂപയാണ്‌. 

മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ 1500 രൂപയും തിരിച്ചുനല്‍കുമെന്നാണ്‌ അംബാനിയുടെ വാഗ്‌ദാനം. വിപ്ലവകരമായ ഫോണ്‍ തീര്‍ത്തും സൗജന്യമാണെന്ന്‌ അംബാനി അവകാശപ്പെട്ടു. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ്‌ അംബാനിയുടെ പ്രഖ്യാപനം.

ജിയോ ആപ്പുകള്‍ എല്ലാം ഈ ഫോണില്‍ ഉപയോഗിക്കാം. വോയ്‌സ്‌ കമാന്‍ഡുകള്‍ ഉപയോഗിച്ച്‌ ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ഈ ഫോണിനു തിരിച്ചറിയാം.
ഇന്ത്യക്കാര്‍ക്ക്‌ വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ്‌ അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്‌. മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം ഇതിലൂടെ സഫലമാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക